വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും; സര്‍ക്കാറിനെതിരായ സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്ത് ഉമര്‍ ഫൈസി മുക്കം
Kerala
വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും; സര്‍ക്കാറിനെതിരായ സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്ത് ഉമര്‍ ഫൈസി മുക്കം
നിഷാന. വി.വി
Sunday, 23rd August 2026, 6:48 pm

മലപ്പുറം: യു.ഡി.എഫിന് സര്‍ക്കാരിനെതിരെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് സമസ്ത പ്രതിനിധി ഉമര്‍ ഫൈസി മുക്കം. വഫഖ് നിയമവും യു.ഡി.എഫിന്റെ കീഴടങ്ങലും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്.

സമസ്ത മുശാവറ അംഗവും വഖഫ് ബോര്‍ഡ് അംഗവും കൂടിയാണ് അദ്ദേഹം. എ.പി വിഭാഗം സമസ്ത നേതാവ് സി. മുഹമ്മദ് ഫൈസിയും ചടങ്ങിലുണ്ട്.

സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളിലാണ് സെമിനാര്‍ നടക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തില്‍ യു.ഡി.എഫ് സ്വികരിച്ച നിലപാടാണ് സെമിനാര്‍ വിശകലനം ചെയ്യുന്നത്. ജസ്റ്റിസ് വി.കെ മോഹനന്‍ പ്രഭാഷണം നടത്തും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മുന്‍ മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, കെ.ടി ജലീല്‍ തുടങ്ങിയവരും സംസാരിക്കും.

content Highlight: Waqf, the Law, and the UDF’s Capitulation: Umar Faizi Mukkam Participates in CPIM Seminar Against the Government

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.