ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരുവും സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു ബെംഗളൂരു.
ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലുമാണ്. 38 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 69* റണ്‍സ് നേടി പുറത്താകാതെ വിരാട് ടീമിന്റെ ടോപ് സ്‌കോററായി.
— Royal Challengers Bengaluru (@RCBTweets) March 28, 2026
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ ഒരു ഏഷ്യന്‍ താരമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാനാണ് വിരാട് കോഹ്‌ലിക്ക് സാധിച്ചത്. പാകിസ്ഥാന്‍ താരം ഷൊയിബ് മാലിക്കിനെ മറികടന്നാണ് വിരാട് കോഹ്‌ലി സൂപ്പര്‍ നേട്ടത്തിലെത്തിയത്. പാക് താരം 557 മത്സരത്തില്‍ നിന്ന് 13571 റണ്‍സാണ് ടി-20യില്‍ അടിച്ചെടുത്തത്. എന്നാല്‍ വിരാട് 398 മത്സരങ്ങളില്‍ നിന്ന് 13612 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
— Royal Challengers Bengaluru (@RCBTweets) March 28, 2026
മത്സരത്തില്‍ പടിക്കല്‍ 26 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 61 റണ്‍സെടുത്ത് തിളങ്ങി. ഇവര്‍ക്കൊപ്പം രജത് പടിദാര്‍ (12 പന്തില്‍ 31), ടിം ഡേവിഡ് (10 പന്തില്‍ 16*) റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി.
ഹൈദരാബാദിനായി ഡേവിഡ് പൈയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയദേവ് ഉനദ്കട്ടും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.
ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി. അതേസമയം ഫീല്‍ഡില്‍ങ്ങില്‍ ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് ബൗണ്ടറി ലൈനില്‍ നിന്ന് രണ്ട് കിടിലന്‍ ക്യാച്ചുകളെടുത്ത് പ്രശംസ പിടിച്ചുപറ്റി.
Content Highlight: Virat Kohli Surpass Shoib Malik In Great Record Achievement