സ്വന്തം റെക്കോഡ് വെട്ടാന്‍ കിങ്; ഐ.പി.എല്‍ ചരിത്രത്തിലേക്ക് പറന്നുയരാന്‍ വേണ്ടത് വെറും 16 റണ്‍സ്
Cricket
സ്വന്തം റെക്കോഡ് വെട്ടാന്‍ കിങ്; ഐ.പി.എല്‍ ചരിത്രത്തിലേക്ക് പറന്നുയരാന്‍ വേണ്ടത് വെറും 16 റണ്‍സ്
ശ്രീരാഗ് പാറക്കല്‍
Sunday, 17th May 2026, 11:22 am

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ ഇരു ടീമുകളും മത്സരത്തില്‍ വിജയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. വിജയത്തോടെ സീസണില്‍ പ്ലേഓഫില്‍ കയറുന്ന ആദ്യ ടീമാകാനാണ് ബെംഗളൂരുവിന്റെ ശ്രമം. എന്നാല്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ഈ മത്സരം വിജയിച്ചേ മതിയാകൂ.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. അതേസമയം പഞ്ചാബിന് 12 മത്സരത്തില്‍ ആറ് വിജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 12 പോയിന്റാണ്.

ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ മത്സരം തന്നെയാകും നടക്കുകയെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതേസമയം മത്സരത്തില്‍ ആരാധകരുടെ പ്രധാന ശ്രദ്ധാ കേന്ദ്രം ‘കിങ് ‘ വിരാട് കോഹ്‌ലിയാണ്. അതിന് ഒരു കാരണവുമുണ്ട്, മത്സരത്തില്‍ വെറും 16 റണ്‍സ് നേടിയാല്‍ ഒരു കിടിലന്‍ റെക്കോഡാണ് വിരാടിനെ കാത്തിരിക്കുന്നത്.

വിരാട് കോഹ്‌ലി

ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമെന്ന സ്വന്തം നേട്ടം മറികടക്കാനാണ് വിരാടിനുള്ള അവസരം. നിലവില്‍ ഈ ലിസ്റ്റില്‍ രണ്ടാം സ്എഥാനത്തുള്ളത് മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റും ഓസീസ് താരവുമായ ഡേവിഡ് നാര്‍ണറാണ്. ഏഴ് സീസണില്‍ താരം 500 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ എട്ട് സീസണില്‍ 500+ റണ്‍സ് നേടിയ വിരാടിന് ഒമ്പത് 500+ റണ്‍സ് നേടാനുള്ള അവസരമാണ് വന്നെത്തിയത്.

ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടിയവര്‍

വിരാട് കോഹ്‌ലി – 8 സീസണുകള്‍ (2011, 2013, 2015, 2016, 2018, 2023, 2024, 2025)

ഡേവിഡ് വാര്‍ണര്‍ – 7 സീസണുകള്‍ (2014, 2015, 2016, 2017, 2019, 2020, 2023)

കെ.എല്‍. രാഹുല്‍ – 7 സീസണുകള്‍ (2018, 2019, 2020, 2021, 2022, 2024, 2025)

ശിഖര്‍ ധവാന്‍ – 5 സീസണുകള്‍ (2012, 2016, 2019, 2020, 2021)

നിലവില്‍ വിരാട് 12 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് നേടിയത്. 105* രണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സീസണില്‍ രോഖപ്പെടുത്തിയിട്ടുണ്ട്. 53.78 എന്ന ആവറേജും 165.75 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്. ഐ.പി.എല്ലില്‍ 279 മത്സരങ്ങള്‍ കളിച്ച വിരാട് 9145 റണ്‍സാണ് ഇതുവരെ അടിടെച്ചടുത്തത്.

Content Highlight: Virat Kohli Need 16 Runs To Achieve Great Record

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ