[]വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ ചിത്രത്തില്‍ നായകനായി എത്തുന്നത് സഹോദരന്‍ ധ്യാന്‍ ശ്രീനിവാസ്. “തിര” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും വിനീത് പറയുന്നു.

ചിത്രത്തിന്റെ അണിയറയില്‍ തട്ടത്തിന്‍ മറയത്തില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. വിനീത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഷാന്‍ റഹ്മാന്‍ പുതിയ ചിത്രത്തിലും സംഗീത സംവിധായകനായി എത്തും.[]

രാകേഷ് മാന്തോടിയാണ് തിരയുടെ തിരക്കഥ തയ്യാറാക്കുന്നത്. വിനീതിന്റെ ബന്ധുവാണ് രാകേഷ്. കേരളത്തിന് പുറത്താവും ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തതയുള്ള പ്രമേയമാണ് തിര കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഒരു ത്രില്ലര്‍ കഥയാണ് തിരയുടേത് എ്ന്നാണ് സംവിധായകന്‍ പറയുന്നത്. ജോമോന്‍.ടി. ജോണാണ് ക്യാമറാമാന്‍.