വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠണ്ടന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കടൈസി വിവസായി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്ത് വിട്ടിരിക്കുന്നത്.
തമിഴ്നാട്ടിലെ ഒരു കര്‍ഷകനെ കുറിച്ചുള്ള ചിത്രമാണ് കടൈസി വിവസായി എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
ഇതുവരെ കാണാത്ത പുതിയ ഭാവത്തിലാണ് മക്കള്‍ സെല്വന് ചിത്രത്തിലെത്തുന്നത്. കോമഡിയ്ക്കും ഇമോഷന് രംഗങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
Here is the official trailer of #KadaisiVivasayi! #KadaisiVivasayiTrailer ▶️ https://t.co/1mxo7GNGJX@dirmmanikandan @vsp_productions #TribalArtsProduction #ArtistsCoupe #RichardHarvey @Music_Santhosh@7CsPvtPte @iYogiBabu@Raichalrabecca @Aravindh_dir @r_kumarshivaji pic.twitter.com/5zm4Sml0yX
— VijaySethupathi (@VijaySethuOffl) November 21, 2021
വിജയ് സേതുപതിയ്ക്കൊപ്പം യോഗി ബാബു, നല്ലാണ്ടി, പശുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
‘ആണ്ടവന് കട്ടളൈ’യ്ക്ക് ശേഷം സേതുപതിയും മണികണ്ഠനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കടൈസി വിവസായിക്കുണ്ട്. 2016ലായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും റിലീസ് നീണ്ടുപോവുകയായിരുന്നു.
ട്രൈബല്‍ ആര്‍ട്സ് പ്രൊഡക്ഷന്റെ ബാനറില്‍ അല്ലിരാജാ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ഒരുപിടി മികച്ച സിനിമകളാണ് വിജയ് സേതുപതിയുടേതായി ഇനി പുറത്ത് വരാനുള്ളത്. കമല്ഹാസന് നായകനാവുന്ന ‘വിക്രം’, യാവതും ഊരേ യാരാവും കെല്ലിര്’ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Contet Highlight: Vijay Sethupathi’s Kadaisi Vivasayi trailer released
