സിനിമയിലേക്ക് വരാനുള്ള തീരുമാനത്തിന് ആദ്യം ഗ്രീൻ സിഗ്നൽ നൽകിയത് അച്ഛനായിരിന്നു: ജയ്സൺ സഞ്ജയ്
Indian Cinema
സിനിമയിലേക്ക് വരാനുള്ള തീരുമാനത്തിന് ആദ്യം ഗ്രീൻ സിഗ്നൽ നൽകിയത് അച്ഛനായിരിന്നു: ജയ്സൺ സഞ്ജയ്
അജ്മല്‍ കെ
Sunday, 9th August 2026, 8:50 pm

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യുടെ മകൻ സഞ്ജയ് വിജയ് വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സിനിമാ ലോകത്തേക്കുള്ള തന്റെ യാത്രയെക്കുറിച്ചും അച്ഛൻ നൽകിയ പിന്തുണയെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ ജേസൺ.
തന്റെ പുതിയ ചിത്രമായ സിഗ്മയുടെ പ്രൊമോഷന്റെ ഭാഗമായി ചാറ്റ് ഷോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സഞ്ജയ്ന്റെ പ്രതികരണം.

കുട്ടിക്കാലം മുതൽ തന്നെ സിനിമാ സെറ്റുകളിൽ പോയിരുന്നതിനാൽ സിനിമാ അന്തരീക്ഷം എനിക്ക് വളരെ സ്വാഭാവികമായിരുന്നു. എന്റെ സുഹൃത്തുക്കളിൽ പലരും സിനിമയെ പ്രേക്ഷകരെപ്പോലെ ഒരു വിനോദമായാണ് കണ്ടിരുന്നത്. എന്നാൽ ഞാൻ ചെറുപ്പം മുതൽ തന്നെ സിനിമാ മേഖല വളരെ അടുത്തുനിന്ന് കണ്ടാണ് വളർന്നത്. അച്ഛൻ വർഷങ്ങളായി ആ മേഖലയിൽ പ്രവർത്തിക്കുന്നത് കണ്ടതുകൊണ്ട് തന്നെ ചെറുപ്പം മുതലേ എനിക്കും സിനിമയോട് താൽപര്യമുണ്ടായിരുന്നു എന്നും ജേസൺ പറഞ്ഞു.

ജേസൺ സഞ്ജയ്.Photo: Screengrab/youtube

‘വിദേശത്ത് പോയി സ്വതന്ത്രമായി ജീവിക്കാനും ഫിലിംമേക്കിങ് പഠിക്കാനുമുള്ള ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ അച്ഛൻ പിന്തുണച്ചിരുന്നു. ആദ്യമായി ഗ്രീൻ ഫ്ലാഗ് തന്നത് അച്ഛനായിരുന്നു. സിനിമാ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, ഈ മേഖലയിലെ സാധ്യതകളും ഫിലിംമേക്കിങ് പഠിക്കുന്നതിന്റെ പ്രാധാന്യവും അച്ഛന് മനസ്സിലായിരുന്നു,’സഞ്ജയ് പറഞ്ഞു.

ഫിലിംമേക്കിങ്ങിൽ ഇന്ന് നിരവധി കോഴ്സുകളും വ്യത്യസ്ത വിഭാഗങ്ങളും ക്രാഫ്റ്റുകളും പഠിക്കാനുള്ള അവസരങ്ങളുണ്ടെന്നും അച്ഛനാണ് പറഞ്ഞത് എന്നും തനിക്ക് ഇഷ്ടമുള്ള മേഖല ഏതാണെന്നും അത് തനിക്ക് അനുയോജ്യമാണോയെന്നും മനസ്സിലാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കുമെന്നും അച്ഛൻ ഉപദേശിച്ചതായും സഞ്ജയ് പറഞ്ഞു.

‘ആ ഫിലിം കോഴ്സ് ചെയ്യൂ. അതിലൂടെ നിനക്ക് എന്താണ് ഇഷ്ടം, എന്താണ് നിനക്ക് ചേരുന്നത്, ഈ പ്രൊഫഷൻ തന്നെ ആണോ നിനക്ക് താല്പര്യം എന്നൊക്കെ മനസ്സിലാക്കാൻ കഴിയും എന്നായിരുന്നു അച്ഛന്റെ നിലപാട്. സിനിമയിലേക്ക് എത്താനുള്ള എന്റെ തീരുമാനത്തിൽ അച്ഛൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു,’സഞ്ജയ് കൂട്ടിച്ചേർത്തു.

ജേസൺ സഞ്ജയ്.Photo: Screengrab/youtube

ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് സിഗ്മ. സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമിക്കുന്നത്. ഫരിയ അബ്ദുള്ള, രാജു സുന്ദരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രം റിലീസിന് ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്.

Content Highlight: Vijay’s son Sanjay talks about his entry into the film industry and his father’s support

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.