തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ്.ജെ .സൂര്യ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു.
ലവ് ടുഡേ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിലൊട്ടാകെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ രണ്ടാമത് വരാനിരുന്ന സിനിമയായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഡേറ്റ് പലയാവര്‍ത്തി മാറ്റിവെച്ചു.
ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. ഇപ്പോഴിതാ സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പ്രദീപ് രംഗനാഥനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എല്‍.ഐ.കെ യുടെ റിലീസിന് ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രദീപിന്റെ സഹകരണം എപ്പോഴുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന സിനിമക്ക് ഒരുപാട് ഡിലേ വന്നപ്പോള്‍ പ്രദീപിന് ശരിക്കും മറ്റൊരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എനിക്ക് വേണ്ടി സാക്രിഫൈസ് ചെയ്തു. ഒരുപാട് പ്രതിസന്ധികളുണ്ടായപ്പോഴും അദ്ദേഹം എനിക്കൊപ്പം കൂടെ നിന്നു. അതിന് പ്രദീപിനോട് ജീവിതാവസാനം വരെ കടപ്പെട്ടിരിക്കുന്നു.
#VigneshShivan:
“When #LIK gets delayed, PradeepRanganathan had the biggest opportunity to direct a film, but he sacrificed that for me👀. #LIK interval scene was the important emotional scene in film. During the shoot of Interval in Delhi, we had big chaos & issue in set. If it… pic.twitter.com/h3PsWtYisY
ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീന്‍ വളരെ പ്രധാനപ്പെട്ട ഒരു ഇമോഷണല്‍ സീനാണ്. ദല്‍ഹിയില്‍ വെച്ച് ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സെറ്റില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അഭിനയിക്കാന്‍ പറ്റിയൊരു അന്തരീക്ഷം അവിടെ ഇല്ലായിരുന്നു. മറ്റ് ഏതെങ്കിലും ഒരു ആക്ടറാണ് സെറ്റില്‍ അപ്പോഴുണ്ടായിരുന്നതെങ്കില്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രദീപ് ആ സീന്‍ മനോഹരമായി ചെയ്തു. ശരിക്കും ഗിഫ്റ്റഡാണ് അദ്ദേഹം,’ വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.
അവിടെ പ്രദീപ് ഒരു അഭിനേതാവ് മാത്രമായിരുന്നില്ലെന്നും ഒരു സംവിധായകന്റെ വിഷമവും ബുദ്ധിമുട്ടും അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും വിഘ്‌നേഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ വിഘ്‌നേഷ്, പ്രദീപുമായി സഹകരിക്കുന്ന ആദ്യ ചിത്രമാണ് എല്‍.ഐ.കെ. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം. സംവിധായകനായി കരിയര്‍ തുടങ്ങി ഇന്ന് നായകനടനായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന പ്രദീപിന് അന്യഭാഷകളിലും ആരാധകരുണ്ട്.
അഭിനയിച്ച മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായ പ്രദീപിന്റെ അടുത്ത ഹിറ്റായിരിക്കും ലവ് ഇന്‍ഷുറന്‍സ് കമ്പനിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സമ്മിശ്ര പ്രതികരണം നേടിയ ഡ്യൂഡും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.
Content Highlight: Vignesh Sivan says Pradeep Ranganathan was with him during all the filming stages of the film Love Insurance Company