തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വെട്രിമാരനും സുര്യയും ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്.
ഇപ്പോഴിതാ വാടിവാസലിനെ പറ്റിയും ചിത്രത്തിന് വേണ്ടി സൂര്യ എങ്ങനെയാണ് പരിശീലനം നടത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരന്.
രണ്ട് ജെല്ലികെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്നതെന്നും അതിനോടൊപ്പം ജെല്ലികെട്ട് കളിക്കാരുമായി സൂര്യ പരിശീലനം നടത്തുന്നുണ്ടെന്നും വെട്രിമാരന് പറഞ്ഞു.
ബിഹയിന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സ് അവാര്‍ഡ് വേദിയിലാണ് വെട്രിമാരന് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വെട്രിമാരനെ ഉദ്ധരിച്ചുകൊണ്ട് പ്രശസ്ത ചലച്ചിത്ര നിരൂപകന് രമേശ് ബാല ട്വീറ്റ് ചെയ്തു. നേരത്തെ തന്നെ സൂര്യ കാളകളുമായി നില്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരൂന്നു.
ജല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസല്‍’ എന്ന നോവല്‍.
സി.എസ്. ചെല്ലപ്പ ‘എഴുത്ത്’ എന്ന സാഹിത്യമാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്തകമാക്കുകയായിരുന്നു.
இனிய தமிழ் புத்தாண்டு நல்வாழ்த்துகள்!! pic.twitter.com/Adgd6odF7o
— Suriya Sivakumar (@Suriya_offl) April 14, 2022
ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണിത്. ഈ നോവലിന്റെ മൊഴിമാറ്റിയ പതിപ്പ് മലയാളത്തില്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍’.
വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്. സൂരിയും ‘വാടിവാസല്‍’ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
CONTENT HIGHLIGHTS: Vetrimaran says Surya buys two bulls for watering; Currently in training
