വിജയ് ഹസാരെ ട്രോഫിയിലെ സെഞ്ച്വറി നേട്ടം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് സമര്‍പ്പിച്ച് വെങ്കിടേഷ് അയ്യര്‍. ചണ്ഡിഗഢിനെതിരെ നൂറടിച്ചതിന് പിന്നാലെയാണ് രജനികാന്തിന്റെ ഐക്കോണിക് സ്റ്റൈലില്‍ താരം സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.
ഇന്ന് 71ാം പിറന്നാളാഘോഷിക്കുന്ന രജനികാന്തിന് താരം തന്റെ സെഞ്ച്വറി സമര്‍പ്പിക്കുകയും ചെയ്തുVenki
Our Sunday couldn’t get any better! 😍
Can you decode @ivenkyiyer2512‘s celebration? 🤔#VijayHazareTrophy #MPvUTCA #KKR #AmiKKR #CricketTwitterpic.twitter.com/7wpLMKEJ44
— KolkataKnightRiders (@KKRiders) December 12, 2021
രാജ്കോട്ടില്‍ നടന്ന മത്സരത്തിന് പിന്നാലെയാണ് വെങ്കിടേഷ് സ്റ്റൈല്‍ മന്നനെ അനുകരിച്ചത്. സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലായിരിക്കുകയാണ്.
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഐ.പി.എല്ലില്‍ താരം നിലവില്‍ കെ.കെ.ആറിന് വേണ്ടിയാണ് കളിക്കുന്നത്.
113 പന്തില്‍ നിന്നും 151 റണ്‍സാണ് വെങ്കിടേഷ് അയ്യര്‍ അടിച്ചുകൂട്ടിയത്. താരത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ 50 ഓവറില്‍ 332 റണ്‍സാണ് മധ്യപ്രദേശ് നേടിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight:Venkatesh Iyer dedicates century to Rajinikanth on actor’s birthday
