ദുലീപ് ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ വിജയമാണ് ഈസ്റ്റ് സോണ്‍ സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 210 റണ്‍സിനുമാണ് ഇഷാന്‍ കിഷനും സംഘവും വിജയം നേടിയത്.
ദുലീപ് ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ വിജയമാണ് ഈസ്റ്റ് സോണ്‍ സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 210 റണ്‍സിനുമാണ് ഇഷാന്‍ കിഷനും സംഘവും വിജയം നേടിയത്.
മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 467 റണ്‍സില്‍ ഈസ്റ്റ് സോണ്‍ ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ 111 റണ്‍സിനും ഓള്‍ ഔട്ട് ആയി. ഇതോടെ ഈസ്റ്റ് സോണ്‍ നോര്‍ത്ത് സോണിനെ ഫോളോ ഓണിന് അയക്കുകയും 146 റണ്‍സില്‍ പുറത്താകുകയുമായിരുന്നു.
മത്സരത്തില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ വൈഭവ് സൂര്യവംശിക്ക് മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ.
Vaibhav Sooryavanshi provides Double Delight ✌️
Picks up 2⃣ wickets in the over. 2 excellent catches as well. 🙌
North East Zone are 79/7 in the 2nd innings after following on.
Scorecard ▶️ https://t.co/XJFhfvvTIU#DuleepTrophy pic.twitter.com/NnYbBPnrja
— BCCI Domestic (@BCCIdomestic) August 25, 2026
എന്നാല്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയാണ് താരം മുന്നേറിയത്. ഫോളോ ഓണില്‍ ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിനെതിരെ മൂന്ന് ഓവറില്‍ നിന്ന് 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. കെ. ലിങ്‌ഡോ (25), ലെംതൂര്‍ (4) എന്നിവരെയാണ് താരം മടക്കിയയച്ചത്.
ഈസ്റ്റ് സോണിന് വേണ്ടി സുദീപ് കുമാര്‍ ഗരാമിയും (146) ഷഹബാസ് അഹമ്മദും (167) സെഞ്ച്വറി നേടി മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവര്‍ക്കും പുറമെ കുശാഗ്ര 55 റണ്‍സും നേടി. എന്നാല്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
Content Highlight: Vaibhav Suryavanshi Picks Two Wickets Against North Zone In Duleep Trophy