നിസാമാബാദ്: ടി.ആര്‍.എസ് എം.പിയുടെ മകനെതിരെ ലൈംഗീകാരോപണവുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. തെലങ്കാന രാഷ്ട്രസമിതി നേതാവും എം.പിയുമായ ഡി. ശ്രീനിവാസന്റെ മകനെതിരെയാണ് പതിനൊന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ പീഡനപരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീനിവാസിന്റെ മകന്‍ സഞ്ജയിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാങ്കരി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമണത്തിന് പരാതി നല്‍കിയത്. ഇയാള്‍ നിരവധി തവണ തങ്ങളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നു.


ALSO READ: മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം


പെണ്‍കുട്ടികളുടെ പരാതി ഗൗരവമായാണ് കാണുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്ന് എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തങ്ങളുടെ പരാതിയില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും സഞ്ജയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ തെലങ്കാന ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.