ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 188 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബൗളിങ് നിരയില്‍ നായകന് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ നാലു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് 188 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 283 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസിനായി സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ട്രാവിസ് ഹെഡ് കാഴ്ചവെച്ചത്.
That’s another Test century for Travis Head, his second in Adelaide 💯
He gets there in 122 balls 👏 https://t.co/MqHQiyDNmZ #AUSvWI pic.twitter.com/VIf3BuuB1q
— ESPNcricinfo (@ESPNcricinfo) January 18, 2024
Test century No.7 for hometown hero Travis Head! 💯
So often making the tough pitches look easy! #MilestoneMoment | @nrmainsurance | #AUSvWI pic.twitter.com/mharx547LR
— cricket.com.au (@cricketcomau) January 18, 2024
134 പന്തില്‍ 119 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 12 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഹെഡിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏഴാം സെഞ്ച്വറി നേടിയപ്പോൾ അഡലേയ്ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹെഡ് നേടുന്ന രണ്ടാം സെഞ്ച്വറിയുമാണിത്.
HUNDRED BY TRAVIS HEAD…!!!
What a knock by Head against West Indies – nobody else from Australia scored more than 45, Head stands up and takes the responsibility. 👌 pic.twitter.com/GfwgoBXvap
— Mufaddal Vohra (@mufaddal_vohra) January 18, 2024
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഹെഡ് സെഞ്ച്വറി നേടി ഓസ്ട്രേലിയയെ തങ്ങളുടെ ആറാം ലോകകിരീടത്തിലേക്ക് നയിച്ചിരുന്നു. ആ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം ഹെഡ് നേടുന്ന ആദ്യ ഇന്റര്‍നാഷണല്‍ സെഞ്ച്വറി ആണിത്.

ഹെഡിന് പുറമെ ഉസ്മാന് ഖവാജ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് നിരയില്‍ ഷമാര്‍ ജോസഫ് അഞ്ചു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Contenmt Highlight: Travis Head score a century against West Indies.
