സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ താരം പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.
ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്ററായ യുവരാജിനൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
മിന്നല്‍ മുരളിയുിടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴാണ് താരം യുവരാജിനൊപ്പം ഫോട്ടോ എടുത്തത്. ടൊവിനോയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫും യുവരാജിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചിരുന്നു.
‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡര്‍ബനില്‍ താങ്കളുടെ ആറ് പന്തിലെ ആറ് സിക്‌സറുകള്‍ പോലെ ഈ നിമിഷം എന്നും എന്നെ സംബന്ധിച്ച് മനോഹരമായിരിക്കും,’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Content Highlight: Tovino and Basil Joseph shares picture with Yuvraj Singh
