അമരാവതി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാനാര്‍ത്ഥി കാറില്‍ സഞ്ചരിക്കവേ യായിരുന്നു വെടിവെച്ചത്. കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു.

അമരാവതിയിലെ മാല്‍കെഡ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ