മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയുടെ അവസാന ലീഗ് മത്സരവും അവസാനിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഇന്റര്‍ മയാമി സൂപ്പര്‍ താരം ലയണല്‍ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം താരം നിക്കോളാസ് സ്റ്റെഫനെല്ലി.

ലയണല്‍ മെസിക്കൊപ്പം ഡ്രെസ്സിങ് റൂമിലുണ്ടായ അനുഭവമാണ് സ്റ്റെഫനെല്ലി പങ്കുവെച്ചത്.

‘ഞാന്‍ എപ്പോഴും റൂമില്‍ മെസിയെ നോക്കിയിരിക്കും. റൂമില്‍ നിന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ വളരെ അതിശയകരമാണ്. അദ്ദേഹത്തെ ഡ്രസിങ് റൂമില്‍ ഒരു കളിക്കാരന്‍ ആയിട്ടല്ല ഞങ്ങള്‍ക്ക് തോന്നുക കാരണം മെസി ഇടക്ക് തമാശകള്‍ പറയും. അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പം ആസ്വദിക്കുകയാണെന്ന് എനിക്ക് തോന്നും,’ ഇന്‍ഫോബേ ഡിപോര്‍ട്ടസ് വഴി സ്റ്റെഫനെല്ലി പറഞ്ഞു.

ലയണല്‍ മെസിയുടെ വിന്നിങ് മെന്റാലിറ്റിയെയും സ്റ്റെഫനെല്ലി പ്രശംസിച്ചു.

‘എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ വിന്നിങ്‌മെന്റാലിറ്റിയാണ്. ഒന്നും നഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഡാലസിനൊപ്പമുള്ള മത്സരത്തില്‍ ഞാന്‍ അത് കണ്ടു. മത്സരത്തില്‍ 3-1ന് ഇന്റര്‍ മയാമി പുറകില്‍ നിന്നപ്പോള്‍ അദ്ദേഹം ഗോളുകള്‍ നേടികൊണ്ട് 3-3 ആക്കി മാറ്റി. പിന്നീട് അദ്ദേഹം നാലാം ഗോള്‍ കണ്ടെത്താന്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു സഹതാരം എന്ന നിലയില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം മികച്ചതാണ്. കാലില്‍ നിന്നും പന്ത് നഷ്ടമായാല്‍ അത് തിരിച്ചെടുക്കാന്‍ ശ്രമിക്കണം. ഇത് ടീമില്‍ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കും അതിലൂടെ ഞങ്ങള്‍ക്ക് വിജയത്തിലെത്താനും സാധിക്കും,’ അദ്ദേഹം കൂട്ടിചേര്‍ത്തു

ഈ സീസണില്‍ ഫ്രഞ്ച് ടീമായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി മയാമിയിലേക്ക് ചേക്കേറിയത്. മെസിയുടെ വരവോടെ മികച്ച വിജയകുതിപ്പായിരുന്നു മയാമി നടത്തിയത്.

ടീമിനൊപ്പം 14 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടം മെസിയുടെ മികവില്‍ ടീം സ്വന്തമാക്കിയിരുന്നു.

Content Highlight: The teammate Nicolas Stefanelli praises Lionel Messi.