ഒക്ടോബർ 15 ന് സി.ജെ.പി , എസ്.എഫ്.ഐ , ഐസ , എ.ഐ.എസ്.എഫ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ സംഘടനകളുടെനേതൃത്വത്തിൽ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹിയിൽ “Lehra Do Tiranga” / “തിരംഗാ മാർച് നടത്തി.
ഇടതുപക്ഷ എം.പിമാർ അടക്കം ഭാഗമായ, സമാധാനപരമായി ദേശീയ പാതകയേന്തി നടത്തിയ തിരംഗാ മാർച് നടത്തിയ അഭിജിത്തിനെയും നേഹയെയും അടക്കം 150-ലധികം പേരെ മോഡീ ഷാ സഖ്യത്തിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അശുതോഷ് രങ്ക ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു
ഇന്നാട്ടിലെ മനുഷ്യർ ദേശീയ പതാക കൈയ്യിലേന്തുമ്പോൾ, അതൊരിക്കലും സംഘപരിവാറിന് സഹിച്ചിരുന്നില്ല, പുറമേയത് കാണിച്ചിരുന്നില്ലെങ്കിലും. ഇതിന്നും ഇന്നലെയും തുടങ്ങിയ ഒരു കാര്യമല്ല.
“ഇന്ത്യന് നേതാക്കള് നമ്മുടെ കൈകളില് ത്രിവര്ണ പതാക നല്കാം, പക്ഷേ അതൊരിക്കലും ഹിന്ദുക്കളുടെ ബഹുമാനത്തിനു കാരണമാകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീര്ച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്.”
1947 ഓഗസ്റ്റ് 14 ന് ആര്എസ്എസ് മുഖപത്രമായ ഓര്ഗനൈസറിലൂടെ പ്രഖ്യാപിച്ച നിലപാടാണ് മുകളില് പറഞ്ഞത്. അന്ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച “Mystery Behind the Bhagwa Dhwaj” എന്ന ലേഖനം സംഘപരിവാറിന്റെ കോണകക്കൊടിയെ ദേശീയപതാകയാക്കണമെന്ന നിലപാട് ഉയർത്തി.
ഉള്ളിലിരിപ്പ് ഇതാണ്. 1947 ഓഗസ്റ്റ് 15-നും 1950 ജനുവരി 26-നും ആർ.എസ്.എസ്. നാഗ്പൂർ ആസ്ഥാനത്ത് പതാക ഉയർത്തി എന്ന് പിന്നീട് ആർ.എസ്.എസ് പറഞ്ഞതല്ലാതെ, തെളിവായി ഒരു ചിത്രം പോലുമില്ല എന്നതാണ് വാസ്തവം. 2002 ജനുവരി 26-നാണ് ആർ.എസ്.എസ്. നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ ത്രിവർണപതാക ഉയർത്തി എന്നതിന് തെളിവുള്ളത്.
കാവിനിറം ഹിന്ദു പാരമ്പര്യത്തിൽ ആർ.എസ്.എസ്. രൂപീകരിക്കുന്നതിനു വളരെ മുമ്പേ ഉണ്ടായിരുന്നുവെങ്കിലും, ഭഗ്വാ ധ്വജത്തെ ഒരു പ്രത്യേക ഹിന്ദു ദേശീയതയുടെ പ്രതീകമായി ഉയർത്തിക്കാട്ടിയത് ആർ.എസ്.എസ് ആയിരുന്നു.
വിശ്വാസ സംബന്ധമായി നിന്നിരുന്ന ഒന്നിനെ അവിടുന്ന് പുറത്ത് കൊണ്ടുവന്നു പൊളിറ്റിക്കൽ ഹിന്ദു എന്ന ആശയവുമായി ബന്ധപ്പെടുത്തി തങ്ങൾക്ക് നേട്ടമുണ്ടാക്കാനാണ് ആർ.എസ്.എസ് ഉപയോഗിച്ചത്.
ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്ത് ആര്.എസ്.എസ് നിരോധിക്കപ്പെട്ടു. പിന്നീട്, രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്ത്താമെന്നും, ദേശീയ പതാകയേയും സ്പഷ്ടമായി അംഗീകരിക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് നിരോധനം നീക്കിയത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തിരംഗാ മാർച്ച് (Tiranga March) എന്നു പറയാവുന്നത് 2001 ജനുവരി 26-ന് രാഷ്ട്രപ്രേമി യുവ ദൾ (Rashtrapremi Yuwa Dal) പ്രവർത്തകരായ ബാബാ മെന്ധെ, രമേഷ് കലാംബെ, ദിലീപ് ചട്ടാനി എന്നിവർ നാഗ്പൂരിലെ ആർ.എസ്.എസ്. ആസ്ഥാനത്ത് ത്രിവർണപതാക ഉയർത്തിയ സംഭവമാണ്. (ആ പേരിൽ അന്ന് അറിയപ്പെട്ടില്ല എങ്കിലും.),
ആർ.എസ്.എസ്. സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗേവാറിന് ആദരാഞ്ജലി അർപ്പിക്കാനെന്ന പേരിലാണ് രാഷ്ട്രപ്രേമി യുവ ദൾ പ്രവർത്തകർ ആദ്യം അവിടെയെത്തിയത്.

രാഷ്ട്രപ്രേമി യുവ ദൾ പ്രവർത്തകർ ത്രിവർണപതാക ഉയർത്തിയത്
പിന്നീട് അവർ ദേശീയപതാകയും ബാനറുകളും പുറത്തെടുത്ത് പതാക ഉയർത്തി. എസ്.എസ്. ആസ്ഥാനമായ രേഷിംബാഗിലെ സ്മൃതി ഭവനിന്റെ ചുമതലയിലുണ്ടായിരുന്ന സുനിൽ കാത്ലെ അവരെ തടയാൻ ശ്രമിച്ചതായും പറയുന്നു.
സംഘപരിവാറിന് അധികാരത്തിലെത്താനുള്ള ഒരു ടൂൾ മാത്രമാണ് ഹിന്ദുയിസവും ദേശീയതയും. രാജ്യത്തിന്റെ ദേശീയപതാക കൈയ്യിലേന്തി നടക്കുന്ന യുവാക്കളെ ഭയന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ദേശീയതയുടെ മൊത്തക്കച്ചവടക്കാർ എന്ന് നടിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ദളം മാത്രമായ ബി.ജെ.പി യുടെയും മോഡി ഷാ സഖ്യത്തിന്റെയും പൊയ്മുഖം അഴിഞ്ഞു വീഴുന്നു.
നവ നാസികളാണ് ഭരിക്കുന്നത്. അജയ്യെനെന്നു കരുതിയ ഗോലിയാത്തു വീണു പോയത് നിസ്സാരനെന്നു അയാൾ കരുതിയ ഒരു കുട്ടിയായ ആട്ടിടയന്റെ കവണയ്ക്ക് മുന്നിലായിരുന്നു.
നിസ്സാരരെന്നു മോഡീ ഷാ സഖ്യം കരുതിയ കുട്ടികൾ മന്ത്രിസഭയിലെ ഒരാളെ വീഴിച്ചു ശക്തിതെളിയിച്ചതാണ്. വീണ്ടും അവർ വന്നിരിക്കുന്നത് വോട്ട് വെട്ടി മോഡിക്ക് വഴിയൊരുക്കിയ ഗ്യാനേഷ് കുമാറിന് വേണ്ടിയാണു. കുട്ടികൾ ഇന്ന് തെരുവിലുണ്ട്, കവണയ്ക്ക് പകരം ദേശീയ പതാകയുമേന്തി. വീഴ്ചയുടെ നാളുകളെണ്ണി കാത്തിരിക്കുക എന്നതല്ലാതെ നവനാസികൾക്ക് മറ്റൊരു മാർഗ്ഗവുമില്ല മുന്നിൽ.
Content Highlight:The Sangh Parivar Fears the Tiranga This is the second ‘Tiranga March’ against the Sangh Parivar.
