ശോഭന മാമിൻ്റെ ഒരു ചോദ്യത്തിൽ നിന്നാണ് സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആ രംഗം ഷൂട്ട് ചെയ്തത്: തരുൺ മൂർത്തി
Entertainment
ശോഭന മാമിൻ്റെ ഒരു ചോദ്യത്തിൽ നിന്നാണ് സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആ രംഗം ഷൂട്ട് ചെയ്തത്: തരുൺ മൂർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 11:40 am

വെറും മൂന്ന് സിനിമകളിലൂടെ തന്നെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്കക്ക് വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സാധിച്ചു. ഇപ്പോൾ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ വെച്ച് സിനിമയെടുത്ത് അടുത്ത ഹിറ്റ് അടിക്കാൻ പോകുകയാണ് തരുൺ മൂർത്തി. ഇപ്പോൾ ശോഭനയുടെ ചോദ്യത്തിൽ നിന്ന് സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന സീൻ ചേർത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി.

മിഡിൽ ഏജ് ലൗ അല്ലെങ്കില്‍ അച്ഛന്‍ അമ്മ ഫീല്‍ ഉണ്ടാക്കുക എന്നുപറയുന്നതായിരുന്നു കൺമണിപ്പൂവേ എന്നുപറയുന്ന പാട്ടിൻ്റെ ഉദ്ദേശമെന്നും ഫാമിലി ഓഡിയൻസിന് ഇഷ്ടപ്പെടണമെങ്കില്‍ ഒരുമിച്ചിരുന്ന് കണക്ക് നോക്കുന്നത്, അടുക്കളില്‍ പാചകം ചെയ്യുന്നത്, ഷോപ്പിങ് ചെയ്യാന്‍ പോകുന്നത് ഒക്കെ വേണമെന്ന് തങ്ങൾ എപ്പോഴും പറയാറുണ്ടെന്നും തരുൺ പറയുന്നു.

അതൊക്കെ സാധാരണക്കാരായ ആളുകളുടെ പൊതുക്കാഴ്ചകളാണെന്നും ഇടക്ക് ശോഭന വന്ന് മിഡിൽ ഏജ് ലൗ കാണിക്കാന്‍ ഇനിയെന്താ ചെയ്യാന്‍ പറ്റുകയെന്ന് ചോദിക്കുമെന്നും അങ്ങനെ ശോഭന ചോദിച്ചതുകൊണ്ടാണ് ഷോപ്പിങ് സീക്വന്‍സുകള്‍ ഷൂട്ട് ചെയ്തതെന്നും അത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നെന്നും തരുൺ വ്യക്തമാക്കി.

പിന്നീടാണ് സാധാരണ തുണിക്കടയില്‍ പോയി സാരിയും ബ്ലൗസും മേടിക്കുന്നൊരു സീക്വന്‍സ് ഷൂട്ട് ചെയ്തതെന്നും തരുൺ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

‘മിഡിൽ ഏജ് ലൗ അല്ലെങ്കില്‍ അച്ഛന്‍ അമ്മ ഫീല്‍ ഉണ്ടാക്കുക എന്നുപറയുന്നതായിരുന്നു ആ പാട്ടിന്റെയും സീക്വന്‍സിന്റെയും ഒക്കെ ഉദ്ദേശം. ഈ ഏജ് ഗ്രൂപ്പിന് ഇഷ്ടപ്പെടണമെങ്കില്‍ ഒരുമിച്ചിരുന്ന് കണക്ക് നോക്കുന്നത്, അടുക്കളയില്‍ പാചകം ചെയ്യുന്നത്, ഷോപ്പിങ് ചെയ്യാന്‍ പോകുന്നത് ഒക്കെ വേണമെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. അതൊക്കെ കോമണ്‍മാന്‍ മിഡിൽ ഏജ് ലൈഫിന്റെ പൊതുക്കാഴ്ചകളാണ്.

മിഡിൽ ഏജ് ലൗ കാണിക്കാന്‍ ഇനിയെന്താ ചെയ്യാന്‍ പറ്റുകയെന്ന് ഇടക്ക് ശോഭന മാം ചോദിക്കും. അങ്ങനെ മാം ചോദിച്ചതിന്റെ ഭാഗമായിട്ടാണ് ഈ ഷോപ്പിങ് സീക്വന്‍സുകള്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തത്. അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു. പിന്നെയാണ് ഒരു സാധാരണ തുണിക്കടയില്‍ പോയി സാരിയും ബ്ലൗസും മേടിക്കുന്നൊരു സീക്വന്‍സ് ഷൂട്ട് ചെയ്തത്,’ തരുൺ മൂർത്തി പറയുന്നു.

Content Highlight: That scene that wasn’t in the script was shot based on a question from Shobhana Ma’am says Tarun Murthy