ചില്ല് പൊട്ടിച്ച് ചാടണം എന്നാണ് ലാലേട്ടനോട് പറഞ്ഞത്; പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അത്: തരുണ്‍ മൂര്‍ത്തി
Entertainment
ചില്ല് പൊട്ടിച്ച് ചാടണം എന്നാണ് ലാലേട്ടനോട് പറഞ്ഞത്; പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അത്: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th May 2025, 6:48 pm

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പ്രതീക്ഷച്ചതിലും അപ്പുറത്ത് ചെയ്യുക എന്നതാണ് ആ മനുഷ്യന്റെ ഒരു ഓറ

തുടരും സിനിമയിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചില്ല് പൊട്ടിച്ച് മോഹന്‍ലാല്‍ ചാടുന്ന സീന്‍ എടുത്തപ്പോള്‍ അദ്ദേഹം ചാടും എന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു മോഹന്‍ലാല്‍ ചെയ്തതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില്ല് പൊട്ടിച്ച് ചാടണം എന്നാണ് നമ്മള്‍ പറഞ്ഞത്. നമുക്കറിയാം ലാലേട്ടന്‍ അത് ചാടും എന്നുള്ളത്. ലാലേട്ടന്റെ വേറെയും സിനിമയില്‍ അദ്ദേഹം അത് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

ബിനുവിനെ (ബിനു പപ്പു) എടുത്തെറിഞ്ഞ് പുള്ളി ചില്ലും പൊട്ടിച്ച് എടുത്ത് ചാടും എന്ന് പറയുന്ന സിറ്റുവേഷനില്‍ നിന്ന് നമ്മള്‍ മോണിറ്ററിന്റെ പുറകില്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷച്ചതിലും അപ്പുറത്ത് ചെയ്യുക എന്നതാണ് ആ മനുഷ്യന്റെ ഒരു ഓറ എന്ന് പറയുന്നത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy Talks  About Mohanlal In Thudarum Movie