താന്‍ നായികയാവണമെന്നാഗ്രഹിച്ച ചിത്രം ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന. ഗള്‍ട്ട് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടയിലുള്ള റാപിഡ് ഫയറില്‍ ഭാഗമാകണമെന്നാഗ്രഹിച്ച ചിത്രമേതെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

‘സാവിത്രി മാമിന്റെ ജീവിതം അടിസ്ഥാനമാക്കി ചെയ്ത ചിത്രമായ മഹാനടിയില്‍ എനിക്ക് നായികയാവണമെന്നുണ്ടായിരുന്നു. ആ ചിത്രത്തിനാണ് കീര്‍ത്തിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചത്,’ തമന്ന പറഞ്ഞു.

ഇഷ്ടപ്പെട്ട പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇതൊക്കെ ഹിന്ദിയില്‍ ടെമ്പററി ടേംസാണെന്നാണ് തമന്ന മറുപടി നല്‍കിയത്. എല്ലാവരും ആക്ടേഴ്‌സാണ്. ഒന്ന് നോക്കുകയാണെങ്കില്‍ അമിതാഭ് ബച്ചനുണ്ട് ഷാരൂഖ് ഖാനുണ്ട് സല്‍മാനുണ്ട് നമുക്കറിയാവുന്ന സൂപ്പര്‍ സ്റ്റാറുകള്‍ ഇവരൊക്കെയാണെന്നും താരം പറഞ്ഞു.

ഒരുമിച്ച് വര്‍ക്ക് ചെയ്യാനാഗ്രഹിക്കുന്ന രണ്ട് സംവിധായകര്‍ ആരാകും എന്ന ചോദ്യത്തിന് സഞ്ജയ് ലീല ബന്‍സാലി, കരണ്‍ ജോഹര്‍ എന്നിവരുടെ പേരുകളാണ് തമന്ന പറഞ്ഞത്.

പേര് പറയുന്ന നടന്മാരില്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പറയണമെന്നതായിരുന്നു അടുത്ത ചോദ്യം. റിതേഷ് ദേശ്മുഖിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ഇഷ്ടമാണെന്നായിരുന്നു തമന്നയുടെ മറുപടി. അക്ഷയ് കുമാറിന്റെ ഡിസിപ്ലിന്‍ ഇഷ്ടമാണ്. നമ്മളില്‍ ഭൂരിഭാഗവും ജീവിക്കുന്ന ഒരു ലൈഫ് സ്റ്റൈലല്ല. അദ്ദേഹത്തിന് പ്രായമാവുന്നില്ല.

വിജയ് വര്‍മ ഒരു അസാധ്യ പെര്‍ഫോമറാണ്. സംവിധായകന്‍ സുജോയ് സാറുമായി നല്ല ഒരു ഇക്വേഷന്‍ വിജയ്ക്ക് വര്‍ക്കിലുണ്ട്. അവര്‍ക്കിടയില്‍ ഒരു ബ്രൊമാന്‍സ് ഉണ്ട്. ആ ബ്രൊമാന്‍സിന്റെ ഭാഗമാവാന്‍ എനിക്കും താല്‍പര്യമുണ്ട്, തമന്ന പറഞ്ഞു.

രജിനികാന്തിനൊപ്പമുള്ള ജയിലറാണ് തമന്നയുടെ വരാനിരിക്കുന്ന വമ്പന്‍ പ്രോജക്ട്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജിനി എത്തുക.

Content Highlight: thamanna talks about keerthy suresh’s mahanadi