തമിഴ് സിനിമകളില്‍ പ്രത്യേക ഫാന്‍ ബേസുള്ള ചിത്രങ്ങളാണ് തമിഴ് യുവാവും മലയാളി യുവതിയുമായി പ്രണയങ്ങള്‍. വിണ്ണൈത്താണ്ടി വരുവായ, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഓട്ടോഗ്രാഫ് തുടങ്ങിയവ ഇതേ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുന്ന നായിക/ നായകന്‍ ഒരു മലയാളി നായിക/നായകനുമായി നേരെ തിരിച്ചോ ഇഷ്ടത്തിലാവുന്നതും മലയാള ഡയലോഗുകള്‍ പറയുന്നതും പാട്ടുകള്‍ പാടുന്നതുമെല്ലാമാണ് ഇത്തരം സിനിമകളിലെ ഉള്ളടക്കമായി വരാറുള്ളത്.
വണ്‍സ് മോര്‍. Photo: Screen grab/ Think Music India/ Youtube.com
ഈ കൂട്ടത്തിലേക്കാണ് തമിഴിലെ പ്രമുഖ നടന്‍ അര്‍ജുന്‍ ദാസ് നായകനാകുന്ന വണ്‍സ് മോര്‍ ദ അദര്‍ വേള്‍ഡ് എന്ന ചിത്രവും ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വണ്‍സ് മോറിന്റെ ടീസര്‍ നാന്‍ ഒരു തമിഴ് പയ്യന്‍ നീയൊരു കേരള പൊണ്ണ് എന്ന ഡയലോഗോടു കൂടിയാണ് ആരംഭിക്കുന്നതെന്ന് കാണാം. ക്യാമ്പസ്-പ്രണയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
വണ്‍സ് മോറിലെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളും 2024 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം റിബെലുമായി ബന്ധമുണ്ടെന്നാണ് പലരുടെയും അഭിപ്രായം. നികേഷ് ആര്‍.എസ്. സംവിധാനം ചെയ്ത് മമിത ബൈജുവും ജി.വി പ്രകാശും പ്രധാനവേഷത്തിലെത്തിയ ചിത്രം ക്യാമ്പസ് രാഷ്ട്രീയവും പ്രണയവുമായിരുന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ തിയേറ്ററുകളില്‍ പരാജയമായ ചിത്രത്തിന് നേരെ വലിയ ട്രോളുകളും ഉയര്‍ന്നിരുന്നു.
വിഘ്‌നേഷ് ശ്രീകാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വണ്‍സ് മോറില്‍ അര്‍ജുന്‍ ദാസിന്റെ നായികയായെത്തുന്നത് അതിഥി ശങ്കറാണ്. ടീസറില്‍ പശ്ചാത്തലമായി വന്ന ഗാനത്തിനും വലിയ പ്രശംസ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. മലയാളത്തില്‍ ഹൃദയമടക്കം ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ഹിഷാം അബ്ദുള്‍ വഹാബാണ് വണ്‍സ് മോറിലെയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശ്രീകാന്ത് തന്നെ ഗാനങ്ങള്‍ രചിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് യുവരാജ് ഗണേശനാണ്.
Content Highlight: Teaser of Once more starred by Arjun Das Out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.