ഷാരൂഖ് ഖാന്റെ ബോളിവുഡ് ഗാനത്തിന് ലിപ് സിങ്ക് ചെയ്യുന്ന ടാന്‍സാനിയക്കാരന്റെ വീഡിയോ വൈറലാവുന്നു. ടാന്‍സാനിയന്‍ കണ്ടന്റ് ക്രിയേറ്ററായ കിലി പോള്‍ ആണ് പാട്ടിന് ചുണ്ടനക്കി ഇന്ത്യയില്‍ വൈറലായിരിക്കുന്നത്.

ഷാരൂഖ് ഖാന്‍, മഹിറ ഖാന്‍ എന്നിവര്‍ അഭിനയിച്ച റഈസ് എന്ന ചിത്രത്തിലെ ‘സാലിമാ’ എന്ന ഗാനത്തിനാണ് ലിപ് സിങ്ക് ചെയ്തിരിക്കുന്നത്. ഒരിടത്തും വരികള്‍ മാറിപ്പോകാതെ വളരെ കൃത്യമായാണ് കിലി പോള്‍ ഈ ഹിന്ദി ഗാനത്തിന് ലിപ് സിങ്ക് ചെയ്തിരിക്കുന്നത്.

”എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്. എന്റെ ഇന്ത്യക്കാരുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇത് വളരെ വലുതാണ്. ഇനിയും ഒരുപാട് വരാനുണ്ട്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും വേണം,” വീഡിയോ പങ്കുവെച്ച് കിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Content Highlight: Tanzanian man lip-syncs to Shah Rukh Khan’s song Zaalima in viral video