ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് ആവേശകരമായ വിജയം. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെ ഒരു റണ്‍സിനാണ് സിഡ്നി തോല്‍പ്പിച്ചത്.
സിഡ്നി സിക്സേഴ്സിന്റെ ഹോം ഗ്രൗണ്ടായ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്ട്രൈക്കേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിഡ്നി ഫിക്സേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. സിക്സേഴ്സ് ബാറ്റിങ് നിരയില്‍ ജോര്‍ദാന്‍ സില്‍ക്ക് 45 പന്തില്‍ 66 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏഴ് ഫോറുകളുടെയും ഒരു സിക്സിന്റേയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
Talk about taking it down to the wire!
We take the W at home 🔥#LIKEASIXER #BBL13 pic.twitter.com/dz3fqRTkre
— Sydney Sixers (@SixersBBL) December 22, 2023
Doin’ it with his eyes closed 😮💨
Jordan Silk brings up his 7th BBL half-century!#LIKEASIXER #BBL13 pic.twitter.com/alBfuVEX8D
— Sydney Sixers (@SixersBBL) December 22, 2023
അഡലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ ബൗളിങ് നിരയില്‍ ജാമി ഓവര്‍ടോണ്‍ വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓവര്ടോണിന് പുറമെ മാത്യു ഷോട്ട് രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഡലെയ്ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. അഡലെയ്ഡ് ബാറ്റിങ്ങില്‍ മാത്യു ഷോര്‍ട്ട് 48 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഷോര്‍ട്ടിന് പുറമെ ക്രിസ് ലിന് 37 റണ്‍സും ജാമി ഓവര്‍ട്ടോണ്‍ പുറത്താവാതെ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.
സിഡ്നി സിക്സേഴ്സിന്റെ ബൗളിങ് നിരയില്‍ മോയിസസ് ഹെന്റിക്വാസ്, ജാക്സണ് ബിര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
More Moises magic ✨
Henriques removes Hose and it’s game on at the SCG! #BBL13 pic.twitter.com/EYqfQI7OJ0
— KFC Big Bash League (@BBL) December 22, 2023
ജയത്തോടെ ബിഗ് ബാഷ് ലീഗില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവുമായി ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിക്സേഴ്സ്. അതേസമയം മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി നാലാം സ്ഥാനത്താണ് അഡലെയ്ഡ് സ്ട്രൈക്കേഴ്സ്.
ഡിസംബര്‍ 26ന് മെല്‍ബണ്‍ സ്റ്റാര്സിനെതിരെയാണ് സിഡ്നിയുടെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ 29ന് റെനഗേടുമായാണ് അഡലെയ്ഡിന്റെ അടുത്ത മത്സരം.
Content Highlight: Sydney Sixers beat Adelaide strikers in Big Bash League.
