വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഐ.സി.സി കിരീട വരള്‍ച്ച അസാനിപ്പിച്ചത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ ക്യാച്ച് സൂര്യകുമാര്‍ കൈപ്പിയിലൊതുക്കിയതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്. ആ നിമിഷം മുതല്‍ ഇന്ത്യ കൈവിട്ട ലോകകപ്പ് ഒരിക്കല്‍ക്കൂടി കണ്‍മുമ്പില്‍ കാണുകയായിരുന്നു.

 

ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സിക്‌സര്‍ ലക്ഷ്യമിട്ട് മില്ലര്‍ ഉയര്‍ത്തിയടിച്ച പന്ത് അവിശ്വസനീയമായ തരത്തില്‍ സൂര്യകുമാര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.