എവിടെ ചെന്നാലും പുള്ളി സ്റ്റാറാ, യൂത്തിന്റെ സെറ്റില്‍ മിമിക്രി ചെയ്ത് വൈബാക്കി സുരാജ് വെഞ്ഞാറമൂട്
Indian Cinema
എവിടെ ചെന്നാലും പുള്ളി സ്റ്റാറാ, യൂത്തിന്റെ സെറ്റില്‍ മിമിക്രി ചെയ്ത് വൈബാക്കി സുരാജ് വെഞ്ഞാറമൂട്
അമര്‍നാഥ് എം.
Tuesday, 17th March 2026, 8:18 am

കോമഡി റോളുകളില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയതിന് പിന്നാലെ സിനിമാപ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകളും സുരാജിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പിന്നാലെ തമിഴിലും സുരാജ് തന്റെ സാന്നിധ്യമറിയിക്കുകയാണ്.

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ വീര ധീര സൂരനിലൂടെയാണ് സുരാജ് തമിഴില്‍ അരങ്ങേറിയത്. പിന്നാലെ ജയിലര്‍ 2 അടക്കം നാല് പ്രൊജക്ടുകള്‍ സുരാജിനെ തേടിയെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ സുരാജ് ഭാഗമാകുന്ന തമിഴ് ചിത്രമാണ് യൂത്ത്. കെന്‍ കരുണാസ് സംവിധാനം ചെയ്ത് നായകനാകുന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഷൂട്ടിന്റെ ഇടവേളയില്‍ സുരാജ് വെഞ്ഞാറമൂട് മിമിക്രി ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ബീറ്റ്‌ബോക്‌സിന്റെ ശബ്ദം സുരാജ് അനുകരിക്കുകയും സെറ്റിലെ അസിസ്റ്റന്റ് അതിനനുസരിച്ച് പാട്ട് പാടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാനാകും. സെറ്റിലെ എല്ലാവരും സുരാജിന്റെ മിമിക്രി ആസ്വദിക്കുന്നതും താരത്തിന്റെ ഡാന്‍സുമെല്ലാം വീഡിയോയുടെ ഹൈലൈറ്റ്.

എവിടെപ്പോയാലും സുരാജ് വെഞ്ഞാറമൂട് സ്റ്റാര്‍ തന്നെയാകുമെന്നാണ് പലരുടെയും കമന്റ്. മലയാളത്തിലെന്ന പോലെ തമിഴിലും സുരാജ് തന്റെ റേഞ്ച് എന്താണെന്ന് അറിയിക്കുകയാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളിലും സുരാജ് ബീറ്റ്‌ബോക്‌സിനെ ഇമിറ്റേറ്റ് ചെയ്യുന്നതിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.

കെന്‍ കരുണാസിന്റെ അച്ഛനായാണ് സുരാജ് യൂത്തില്‍ വേഷമിടുന്നത്. സുരാജും കെന്നും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാകുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. സുരാജിന്റെ കോമഡി ടൈമിങ് യൂത്തിന്റെ പോസിറ്റീവുകളില്‍ ഒന്നാണെന്ന് പലരും കരുതുന്നു. തമിഴില്‍ ഇനിയും അദ്ദേഹം തിളങ്ങുമെന്ന് യൂത്തിന്റെ ട്രെയ്‌ലര്‍ അടിവരയിടുന്നു.

ജയിലര്‍ 2ല്‍ രജിനികാന്തിനൊപ്പം ശക്തമായ വേഷം ചെയ്ത സുരാജ് ധനുഷ് നായകനാകുന്ന കരയിലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മിമിക്രിയില്‍ നിന്ന് സിനിമാലോകത്തേക്ക് കടന്നുവന്ന സുരാജ് തന്റെ കഠിനപ്രയത്‌നം കൊണ്ടാണ് ഇത്രയും ഉയരത്തിലെത്തിയത്. ഇനിയങ്ങോട്ടും താരം ഉയരങ്ങളിലെത്തുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ബാലതാരമായി സിനിമാലോകത്തേക്കെത്തിയ കെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് യൂത്ത്. ചിത്രത്തിലെ നായകനും കെന്‍ തന്നെയാണ്. മലയാളികളായ അനിഷ്മ അനില്‍കുമാറും മീനാക്ഷി ദിനേശുമടക്കം മൂന്ന് നായികമരാണ് ചിത്രത്തില്‍. മാര്‍ച്ച് 19ന് യൂത്ത് തിയേറ്ററുകളിലെത്തും.

Content Highlight: Suraj Venjaramoodu’s mimicry video in Youth movie set viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം