ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടെയും ഹെന്റിക് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് വമ്പന്‍ ടോട്ടല്‍ സ്വന്തമാക്കിയത്.
𝐏𝐔𝐑𝐄 𝐅𝐈𝐑𝐄 🔥 pic.twitter.com/oV52ZAN8I0
— SunRisers Hyderabad (@SunRisers) May 22, 2026
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും ഹൈദരാബാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 250+ റണ്‍സ് നേടുന്ന ടീമാകാനാണ് ഉദയസൂര്യന്മാര്‍ക്ക് സാധിച്ചത്. സ്വന്തം റെക്കോഡ് മറികടന്നാണ് ഹൈദരാബാദിന്റെ തേരോട്ടം.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 250_ സ്‌കോര്‍ നേടിയ ടീം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 6*
പഞ്ചാബ് കിങ്‌സ് – 3
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 3
ദല്‍ഹി ക്യാപിറ്റല്‍സ് – 2
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2
ഇഷാന്‍ കിഷന്‍ 46 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 8 ഫോറും ഉള്‍പ്പെടെ 79 റണ്‍സ് നേടി ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടി. അഭിഷേക് ശര്‍മ 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് ആണ് അടിച്ചെടുത്തത്. ക്ലാസന്‍ 24 പന്തില്‍ നിന്ന് 5 സിക്‌സ് രണ്ട് ഫോര്‍മുള്‍പ്പെടെ 51 റണ്‍സ് നേടിയാണ് മടങ്ങിയത്.
16 പന്തില്‍ 26 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയായിരുന്നു ഹൈദരാബാദിന് ആദ്യം നഷ്ടമായത്. നിതീഷ് കുമാര്‍ റെഡ്ഡി പുറത്താകാതെ 12 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടി നിര്‍ണായക പ്രകടനവും കാഴ്ചവച്ചു.
ആര്‍.സി.ബിക്ക് വേണ്ടി റാസിക് സലാം രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുയാഷ് ശര്‍മ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിക് ക്ലാസന്‍, സലില്‍ അറോറ, രവിചന്ദ്രന്‍ സ്മരണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവാംഗ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, വെങ്കിടേഷ് അയ്യര്‍, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ക്രുണാല്‍ പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം
Content Highlight: Sunrisers Hyderabad In Big Record Achievement In IPL History
