സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കാട്ടാളന്‍. ദാവീദിന് ശേഷം ആന്‍ണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോള്‍ ജോര്‍ജാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രം പലരുടെയും ചര്‍ച്ചകളില്‍ ഇടംപിടിച്ചു. മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സാണ് കാട്ടാളന്റെയും നിര്‍മാണം.
കഴിഞ്ഞദിവസം ചിത്രത്തെക്കുറിച്ച് നിര്‍മാതാക്കള്‍ പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. കാട്ടാളനില്‍ മൂന്ന് എന്‍ഡ് ക്രെഡിറ്റ് സീനുകളുണ്ടെന്നും സിനിമ അവസാനിച്ചാലും ആരും തിയേറ്റര്‍ വിട്ട് പോകരുതെന്നുമാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ ടെയ്ല്‍ എന്‍ഡില്‍ കാമിയോ ഉണ്ടെന്ന് പലരും അനുമാനിച്ചു.

ആരാകും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന ചര്‍ച്ചയാണ് ഇപ്പോള്‍. മാര്‍ക്കോയിലെ യൂണിവേഴ്‌സുമായി ബന്ധമുണ്ടെന്നും ഉണ്ണി മുകുന്ദനാണ് കാമിയോ എന്നും റൂമറുണ്ടായിരുന്നെങ്കിലും ഉണ്ണി അത് നിഷേധിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ക്ലൈമാക്‌സ് കാമിയോയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളാണ് പലരിലും ചിരിയുണര്‍ത്തുന്നത്.
ലോര്‍ഡ് മാര്‍ക്കോയായി ഹനാന്‍ ഷായാകും വരിക എന്നാണ് ട്രോള്‍. യൂട്യൂബ് വ്‌ളോഗുകളിലൂടെയും പാട്ടുകളിലൂടെയും ശ്രദ്ധ നേടിയ ഹനാന്‍ ഷായ്ക്ക് വലിയ ഫാന്‍ ബേസാണുള്ളത്. കാട്ടാളനിലൂടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം നടത്തുന്ന ഹനാന്‍ ഷാ സ്‌ക്രീനിലെത്തുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ബിഗ് സ്‌ക്രീനിലെ അരങ്ങേറ്റത്തില്‍ തന്നെ ആക്ഷന്‍ റോളാണ് ഹനാന്‍ ഷായ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ബേസ് സിനിമയിലും ആവര്‍ത്തിക്കാന്‍ ഹനാന് സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാട്ടാളനില്‍ ഹനാന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
വന്‍ താരനിരയില്‍ വമ്പന്‍ ബജറ്റിലാണ് കാട്ടാളന്‍ അണിയിച്ചൊരുക്കിയത്. ആനക്കൊമ്പ് കടത്തും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്യാങ് വാറുമാണ് ചിത്രത്തിന്റെ പ്രമേയം. ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരം സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ജഗദീഷ്, ഹിപ്സ്റ്റര്‍, സിദ്ദിഖ് തുടങ്ങിയവരാണ് കാട്ടാളനിലെ മറ്റ് താരങ്ങള്‍.
Fans Expecting L As Lord Marco While Sherif Had Other Plans #Kattalan pic.twitter.com/4nE860fWcV
— Koshi Kelu (@Faydor666) May 27, 2026
Content Highlight: Social media saying Hanan Shah is the surprise cameo in Kattalan movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
