തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് കെ. ആർ. സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് കെ. ആർ. സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ആദ്യം മുതൽ ശ്രദ്ധിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു തുടരും.
പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ ചിത്രം തിയേറ്ററിലെത്തിയപ്പോൾ സിനിമ വൻഹിറ്റായി മാറി. ഷൺമുഖത്തിനെയും ലളിതയെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.

താൻ തുടരും സിനിമയെ ഉൾക്കൊണ്ടതും ഡയറക്ട് ചെയ്തതും ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണെന്നും ശോഭനയെ കാസ്റ്റ് ചെയ്തത് ഒരുപാടു വട്ടം ആലോചിച്ചെടുത്ത തീരുമാനമാണെന്നും തരുൺ പറയുന്നു.
ശോഭനയുടെ കാസ്റ്റിങ് ആ സിനിമയ്ക്ക് നല്ലതുതന്നെയല്ലേയെന്നും ശോഭനയ്ക്ക് ആ കഥാപാത്രം ഹോൾഡ് ചെയ്യാൻ പറ്റില്ലേയെന്നും ചർച്ചകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘ഞാൻ സിനിമയെ ഉൾക്കൊണ്ടതും ഞാൻ അതിനെ ഡയറക്ട് ചെയ്തതുമൊക്കെ ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണ്. ശോഭനയെ കാസ്റ്റ് ചെയ്യേണ്ട കാര്യം ഒരുപാടു വട്ടം ആലോചിച്ചെടുത്ത തീരുമാനമാണ്. അത് സിനിമയ്ക്ക് നല്ലതുതന്നെയല്ലെ, ആ ക്യാരക്ടർ ശോഭനയ്ക്ക് ഹോൾഡ് ചെയ്യാൻ പറ്റില്ലേയെന്ന തരത്തിലുള്ള ചർച്ചകൾ ഒരുപാടു വട്ടം പോയിട്ടുണ്ട്,’ തരുൺ പറയുന്നു.
Content Highlight: Shobhana was cast as Lalitha after much thought says Tharun Moorthy