ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പടക്ക് പേസര്‍ ഷഹീന്‍ ഷാ അഫ്രിദി ഒരു ഭീഷണിയാവുമെന്നതില്‍ സംശയമേതുമില്ല. അത്തരത്തിലാണ് ഓസ്‌ട്രേലിയയിലെ സന്നാഹ മത്സരത്തിലുണ്ടായ സംഭവവികാസങ്ങള്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഷഹീന്‍ അഫ്രിദി തകര്‍പ്പന്‍ ഫോമിലാണെന്ന് തെളിയിക്കുന്ന രീതിയിലാണ് പന്തെറിഞ്ഞത്.
മത്സരത്തില്‍ ഗംഭീര ഓപ്പണിങ് സ്‌പെല്ലാണ് ഷഹീന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കെതിരെ എറിഞ്ഞത്. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ മാരക യോര്‍ക്കറിലൂടെയാണ് ഷഹീന്‍ അഫ്രിദി മടക്കിയത്. ത
സഹ ബാറ്റര്‍മാരെ പേടിപ്പെടുത്തുന്ന വിധത്തിലായിരുന്നു തകര്‍പ്പന്‍ യോര്‍ക്കറുമായി ഷഹീന്‍ അഫ്രിദി ആദ്യ ഓവറില്‍ തന്നെ എത്തിയത്. മിന്നും യോര്‍ക്കറില്‍ കാലിന് പരിക്കേറ്റ് അടിപതറി വീണ ഗുര്‍ബാസിനെ സഹതാരം പുറത്തേറ്റിയാണ് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയത്.
അഫ്ഗാന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ അഞ്ചാം പന്തിലാണ് ഷഹീന്റെ മരണയോര്‍ക്കര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇടത് കാലില്‍തട്ടി താരത്തിന് അടിപതറിയത്. യോര്‍ക്കറിന്റെ വേഗതയ്ക്ക് മുന്നില്‍ പ്രതിരോധിക്കാന്‍ ഗുര്‍ബാസിന് കഴിഞ്ഞില്ല. വേദന കൊണ്ട് താരം പുളയുന്നത് കാണാമായിരുന്നു.
