ന്യൂദല്‍ഹി: പൊതുജനസുരക്ഷ, ക്രമസമാധാനം, സുഗമമായ ഗതാഗതം എന്നിവ ഉറപ്പാക്കുന്നതിനായി ന്യൂദല്‍ഹി ജില്ലയില്‍ ബി.എന്‍.എസ്.എസ്,2023 സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അനധികൃത ഒത്തുചേരലുകള്‍ പൊതുപ്രസംഗങ്ങള്‍, മുദ്രാവാക്യം വിളിക്കല്‍, ജാഥകള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധം തുടങ്ങാനിരിക്കേ ആണ് ദല്‍ഹി പൊലീസിന്റെ നടപടി.

ജന്തര്‍ മന്തറിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

സെപ്തംബര്‍ 25ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച അമ്പതോളം എ.ഐ.എസ്.എ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: Section 163 BNSS is in force in New Delhi District.