മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട പത്ത് സിനിമകളിൽ ഒന്ന്, ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് എൻജോയ് ചെയ്ത സിനിമ കൂടിയാണത് :സന്തോഷ്‌ തുണ്ടിയിൽ
Malayalam Cinema
മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട പത്ത് സിനിമകളിൽ ഒന്ന്, ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് എൻജോയ് ചെയ്ത സിനിമ കൂടിയാണത് :സന്തോഷ്‌ തുണ്ടിയിൽ
അമര്‍നാഥ് എം.
Tuesday, 21st July 2026, 6:15 pm

മോഹൻലാലിലിനെ കേന്ദ്രകഥാപാത്രമാക്കി 2000ൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് ദേവദൂതൻ. റീ റിലീസിന് ശേഷം സിനിമ വീണ്ടും വളരെ അധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമാ ചിത്രീകരണ സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഛായാഗ്രഹകൻ ആയിട്ടുള്ള സന്തോഷ്‌ തുണ്ടിയിൽ.

ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കുച്ച് കുച്ച് ഹോതാ ഹേ, ദേവദൂതൻ , ക്രിഷ്, പിൻജാർ, തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1998ൽ പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമാ രംഗത്തേക് പ്രവേശിക്കുന്നത്. മലയാളം ഹിന്ദി ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

‘മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ എന്ന് ഒരു പരിപ്പാടികിടെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ദേവദൂതനിൽ വിശാൽ കൃഷ്ണമൂർത്തിയെന്ന കഥാപാത്രതെ മോഹൻലാൽ ആവാഹിക്കുക ആയിരുന്നു. സിനിമയിൽ അദ്ദേഹം നടത്തുന്ന പ്രസ്സ് മീറ്റ് സീൻ ആണ് ആദ്യം ഷൂട്ട്‌ ചെയ്തിട്ടുണ്ടായിരുന്നത്. അദ്ദേഹം അവിടെ ഇരുന്ന് സംസാരിക്കുമ്പോൾ ക്യാമറ ഇങ്ങനെ മൂവ് ചെയ്യുന്നത് ആയിരുന്നു ആ ഷോട്ട്. വളരെ എൻജോയ് ചെയ്ത് കൊണ്ട് ചെയ്ത സീൻ ആയിരുന്നു അത്.

വളരെ അധികം ഡിസിപ്ലിൻ ഉള്ള ആൾ കൂടിയാണ് മോഹൻലാൽ. ദേവദൂതൻ സമയത്ത് എറണാകുളത്ത് ആയിരുന്നു താമസം. എന്നാൽ ‘എന്തോരു മഹാനുഭാവു ‘ പാട്ടിന്റെ ചിത്രീകരണം പുലർച്ചെ 5:30ന് ആലപ്പുഴ ബീച്ചിൽ ആയിരുന്നു. പ്രൊഡക്ഷൻ യൂണിറ്റ് ഒക്കെ എത്തുന്നതിന് മുന്നേ നേരത്തെ തന്നെ മോഹൻലാൽ കോസ്റ്റ്യൂം ഒക്കെ ഇട്ട് ലൊക്കേഷനിൽ എത്തുമായിരുന്നു,’ സന്തോഷ്‌ തുണ്ടിയിൽ കൂട്ടിച്ചേർത്തു.

സംഗീത പശ്ചാത്തലത്തിന് ഏറെ മുൻഗണന ഉള്ള സിനിമ ആയതിനാൽ തന്നെ മ്യൂസിക് വിഷ്വൽസ് ഈ സിനിമയുടെ പ്രധാന ഘടകമായിരുന്നു.എന്നാൽ ഇന്നത്തെ പോലെ റഫറൻസ് ചെയ്യാൻ ഉള്ള സൗകര്യം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. പുസ്തകങ്ങളും മുൻപ് ഇറങ്ങിയിട്ടുള്ള സിനിമകൾ ഒക്കെ തന്നെയാണ് ദേവദൂതൻ റഫറൻസ് ആയിള്ളത്. ഇന്ന് ഇന്റർനെറ്റ്‌ ഒക്കെ ഉള്ളത് കൊണ്ട് നമുക്ക് റഫർ ചെയ്യാൻ കുറേ മാർഗങ്ങൾ ഉണ്ട്. അന്ന് അങ്ങനെ ആയിരുന്നില്ല എന്നും സന്തോഷ്‌ തുണ്ടിയിൽ പറഞ്ഞു.

Content Highlight: Santhosh Thundiyil about Devadoothan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം