ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.
നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആണ് ഗുജറാത്ത് അടിച്ചെടുത്തത്. ചെന്നൈ ബൗളര്‍മാരെ ഒന്നടങ്കം തകര്‍ത്തടിച്ചാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്.
Fireworks, fireworks everywhere 🎆 pic.twitter.com/9n7fR1R5xS
— Gujarat Titans (@gujarat_titans) May 21, 2026
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിലവില്‍ സഞ്ജു സാംസണിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നിങ്‌സിലെ ആദ്യം പന്ത് കയ്യിലെടുത്ത മുഹമ്മദ് സിറാജിന്റെ ആദ്യ പന്തില്‍ ഡക്കായാണ് താരം മടങ്ങിയത്. മത്സരത്തില്‍ കീപ്പിങ്ങിനിടെ പരിക്ക് പറ്റി സഞ്ജു സാംസണ്‍ പുറത്തായാരുന്നു. ബാറ്റിങ്ങില്‍ പ്രതീക്ഷ ഉണ്ടായിരുന്നുങ്കിലും സഞ്ജു ഡക്കായി മടങ്ങിയത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.
Steaming in and HOW 🥵
Mohd. Siraj on a roll in Ahmedabad ⚡️
Updates ▶️ https://t.co/p5TP9NLREX #TATAIPL | #KhelBindaas | #GTvCSK | @mdsirajofficial pic.twitter.com/MUr9XB6sYv
— IndianPremierLeague (@IPL) May 21, 2026
അതേസമയം ഗുജറാത്തിനു വേണ്ടി മിന്നും പ്രകടനം നടത്തിയത് സായ് സുദര്‍ശനാണ്. 53 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സും 7 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
സായിക്ക് പുറമേ ചെന്നൈ ബൗളര്‍മാരെ തകര്‍ത്ത് അടിച്ചത് ക്യാപ്റ്റന്‍ ഗില്ലയാണ്.
37 പന്തില്‍ നിന്നും മൂന്ന് സിക്‌സും 7 ഫോറും ഉള്‍പ്പെടെ 67 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. മടങ്ങുമ്പോള്‍ സുദര്‍ശനോടൊപ്പം 100 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ സ്വന്തമാക്കിയത്.
Innings Break!
A top effort from the top order takes #GT to a mammoth total 👊
Will #CSK chase it down and stay in hunt for the playoffs?
Updates ▶️ https://t.co/p5TP9NLREX #TATAIPL | #KhelBindaas | #GTvCSK pic.twitter.com/0hskZ2R0xl
— IndianPremierLeague (@IPL) May 21, 2026
മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍ ആകാനും സായിക്കും ഗില്ലിനും സാധിച്ചിരുന്നു. 10 തവണയാണ് ഇരുവരും ഐ.പി.എല്ലില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയത്.
ജോസ് ബട്‌ലര്‍ 27 പന്തില്‍ നിന്ന് നാല് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടി പുറത്താകാതെ നിര്‍ണായക പ്രകടനമാണ് നടത്തിയത്.
അതേസമയം ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Content Highlight: Sanju Samson Gone 0 Runs Against Gujarat Titans
