വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി20 പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 21ന് സ്വന്തമാക്കിയ ആതിഥേയര്‍, ടി-20 പരമ്പരയിലും കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്.
ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം വിന്‍ഡീസിനെതിരായ പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഏഷ്യന്‍ ടൈറ്റന്‍സ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് ലഖ്‌നൗവില്‍ വെച്ചാണ് നടക്കുന്നത്.

ഈ പരമ്പരയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഒരു കരിയര്‍ മൈല്‍സ്റ്റോണ്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇതിന് വേണ്ടതാകട്ടെ വെറും ആറ് സിക്‌സറുകളും.
ഇന്ത്യയ്ക്കായി 100 ടി-20 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതുവരെ അഞ്ച് താരങ്ങള്‍ക്ക് മാത്രം ചെന്നെത്താന്‍ സാധിച്ച ചരിത്ര നേട്ടത്തിലെത്താന്‍ വിന്‍ഡീസിനെതിരായ പരമ്പര സഞ്ജുവിന് അവസരമൊരുക്കും.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 സിക്‌സറുകള്‍
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 151 – 205
സൂര്യകുമാര്‍ യാദവ് – 107 – 179
അഭിഷേക് ശര്‍മ – 61 – 126
ഹര്‍ദിക് പാണ്ഡ്യ – 109 – 126
വിരാട് കോഹ്‌ലി – 117 – 124
കെ.എല്‍. രാഹുല്‍ – 68 – 99
സഞ്ജു സാംസണ്‍ – 64 – 94
തിലക് വര്‍മ – 62 – 87
ഇഷാന്‍ കിഷന്‍ – 61 – 85

Photo: BCCI/x.com
നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ ഓപ്പണിങ് സ്ലോട്ടില്‍ നിന്ന് മാറി വണ്‍ ഡൗണായാണ് സഞ്ജു കളത്തിലിറങ്ങിയത്. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണറായി കളത്തിലിക്കണമെന്ന് ഇന്ത്യന്‍ ഇതിഹാസം ചേതേശ്വര്‍ പൂജാര അഭിപ്രായപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ കൂട്ടുകെട്ട് തന്നെ ഓപ്പണിങ്ങിലിറങ്ങണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിനുള്ള ചേതേശ്വര്‍ പൂജാരയുടെ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ കുല്‍ദീപ് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്
Content Highlight: Sanju Samson need 6 sixes to complete 100 T20I sixes
