2026 ഫിഫ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന വീണ്ടും ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീട പോരാട്ടത്തിനാണ് യോഗ്യത നേടിയിരിക്കുന്നത്.
ഇപ്പോള്‍ അര്‍ജന്റീനയുടെ വിജയ ആഘോഷത്തില്‍ മലയാളി താരം സഞ്ജു സാംസണും സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ സഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ വൈകാരികമായ ഒരു ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. ലോകകപ്പിലെ തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് സഞ്ജു ഇതുവരെ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ അര്‍ജന്റീനയുടെ വിജയാഘോഷം പങ്കുവെച്ചതിലൂടെ സഞ്ജു ഒരു അര്‍ജന്റൈന്‍ ടീമിനെയാണ് പിന്തുണക്കുന്നതെന്നാന്ന് ആരാധകര്‍ വിലയിരുത്തുന്നത്.
സഞ്ജു നേരത്തെ തന്റെ പ്രിയപ്പെട്ട ടീം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ആണെന്ന് തുറന്നു പറഞ്ഞിരുന്നു. താന്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കിയ സഞ്ജു ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ തന്റെ ടീം ഏതാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ അര്‍ജന്റീന ടീമിനോടുള്ള ആരാധന സഞ്ജു വ്യക്തമാക്കിയത്.
അതേസമയം അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. ഈ അവസരം മുതലെടുത്ത അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധം പൊട്ടിച്ചു.