മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം സൂപ്പര്‍ താരം രോഹിത് ശര്‍മ തന്നെയാണ്.
മത്സരത്തില്‍ ബെംഗളൂരുവിനെതിരെ രോഹിത് ഒരു അര്‍ധ സെഞ്ച്വറി നേടുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാരണം ബെംഗളൂരുവിനെതിരെ ഐ.പി.എല്ലില്‍ കഴിഞ്ഞ 2916 ദിവസങ്ങളായി രോഹിത്തിന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ രോഹിത് ബെംഗളൂരുവിനെതിരെ അര്‍ധ സെഞ്ച്വറി നേടുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഐ.പി.എല്ലില്‍ ബെംഗളൂരുവിനെതിരെ ഇതുവരെ 34 മത്സരങ്ങളാണ് രോഹിത് കളിച്ചത്. 848 റണ്‍സും രോഹിത്തിനുണ്ട്. 27.35 എന്ന ആവറേജിലാണ് താരം സ്‌കോര്‍ ചെയ്തത്. 94 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഏഴ് അര്‍ധ സെഞ്ച്വറിയുമാണ് രോഹിത്തിന് ബെംഗളൂരുവിനെതിരെ നേടാന്‍ സാധിച്ചത്.
മുംബൈ ഇന്ത്യൻസ്. Photo: Mint
അതേസമയം സീസണില്‍ രോഹിത് മികച്ച ഫോമിലാണ് തുടരുന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 118 റണ്‍സാണ് താരം നേടിയത്. 168.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്.
എന്നിരുന്നാലും മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരത്തില്‍ ഒരു വിജയവും രണ്ട് തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു മുംബൈയുടെ ഏക വിജയം.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ഇന്ന് ബെംഗളൂരുവിനെതിരെ കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ പ്രതീക്ഷിക്കുന്നില്ല. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിനെ ഹര്‍ദിക് പാണ്ഡ്യയും സംഘവും എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.