മോഹന്‍ലാലിന്റെ അത്തരം കഥാപാത്രങ്ങള്‍ മനസില്‍ നിന്നും മായില്ല; അതുപോലെ തുടരുമിലെ കഥാപാത്രവും മറക്കില്ല: രജപുത്ര രഞ്ജിത്ത്
Entertainment
മോഹന്‍ലാലിന്റെ അത്തരം കഥാപാത്രങ്ങള്‍ മനസില്‍ നിന്നും മായില്ല; അതുപോലെ തുടരുമിലെ കഥാപാത്രവും മറക്കില്ല: രജപുത്ര രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 12:10 pm

തുടരും സിനിമയെപ്പറ്റിയും മോഹൻലാലിനെപ്പറ്റിയും സംസാരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവ് രജപുത്ര രഞ്ജിത്ത്. നമ്മളിഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം തുടരും ചിത്രത്തില്‍ ഉണ്ടെന്നും കിരീടം, ദേവാസുരം, തന്മാത്ര എന്നീ ചിത്രങ്ങളൊക്കെ മനസില്‍ നിന്നും മായാതെ കിടക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണെന്നും രഞ്ജിത്ത് പറയുന്നു.

ഇമോഷന്‍ ചെയ്തിട്ടുള്ള മോഹന്‍ലാലിന്റെ പടങ്ങളൊന്നും മനസില്‍ നിന്നും മായില്ലെന്നും അങ്ങനെ തുടരുമിലെ കഥാപാത്രവും മറക്കില്ലെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

താന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റാതെ മരിച്ചാല്‍ ഏറ്റവും ഭാഗ്യമില്ലാത്ത പ്രൊഡ്യൂസര്‍ ആയിട്ട് താന്‍ മാറിയേനെയെന്നും രഞ്ജിത്ത് പറഞ്ഞു.

തന്റെ മനസ് മുഴുവന്‍ ഈ സിനിമയാണെന്നും സിനിമ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു രജപുത്ര രഞ്ജിത്ത്.

‘നമ്മളിഷ്ടപ്പെടുന്ന മോഹന്‍ലാല്‍ എന്നുപറയുന്ന ഒരാളുടെ കഥാപാത്രം ഇതിലുണ്ട്. നമ്മള്‍ ശ്രദ്ധിച്ചാലറിയാം കിരീടം നമ്മുടെ മനസില്‍ മായാതെ കിടക്കുന്ന സിനിമയാണ്. ദേവാസുരം മായാതെ കിടക്കുന്ന പടമാണ്. അതുപോലെ തന്നെ തന്മാത്രയും മനസിൽ നിന്ന് മായില്ല. ഇമോഷന്‍ ചെയ്തിട്ടുള്ള ചേട്ടന്റെ പടങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ അത് മായത്തില്ല.

അങ്ങനെ ഇത് മറക്കാത്ത കഥാപാത്രമായി മാറി. ഞാന്‍ എത്രയോ സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട് എന്നറിയുമോ. ചേട്ടന്‍ അഭിനയിക്കുന്നത്, ചേട്ടനെ ഇങ്ങനെ കാണുന്നത് ഒക്കെ. ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റാതെ മരിച്ചാല്‍ ഏറ്റവും ഭാഗ്യമില്ലാത്ത പ്രൊഡ്യൂസര്‍ ആയിട്ട് ഞാന്‍ മാറിയേനെ.

കാരണം എന്റെ മനസ് മുഴുവന്‍ ഇതായിരുന്നു. ഇതെങ്ങനെയെങ്കിലും കാണണം എന്നുള്ളതായിരുന്നു. അത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ഇങ്ങനെ കാണാന്‍ ആഗ്രഹിച്ച സിനിമയാണ് ഇത്,’ രജപുത്ര രഞ്ജിത്ത് പറയുന്നു.

Content Highlight: Rejaputhra Renjith talking about mohanlal’s Characters