[]മധുരവും എരിവും പുളിയും ഒക്കെ യോജിച്ച് ഒരു വ്യത്യസ്തമായ അച്ചാര്‍….

ചേരുവകള്‍

ഈന്തപ്പഴം -(കുരു കളഞ്ഞത്) 100 ഗ്രാം
പുളിവെള്ളം- 2 കപ്പ്
മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി- 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ശര്‍ക്കര- 1 ടീസ്പൂണ്‍
നല്ലെണ്ണ- 100 ഗ്രാം
കടുക് -1/4 ടീസ്പൂണ്‍
കറിവേപ്പില -2 തണ്ട്
വറ്റല്‍മുളക്- മുറിച്ചത് 4
ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം ചെറുതായി മുറിച്ച് മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുക.

ഇതില്‍ പുളിവെള്ളം ഒഴിയ്ക്കുക. പുളിവെള്ളത്തില്‍ ഈന്തപ്പഴം ഉടച്ചതും മല്ലിപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഇട്ടു തിളപ്പിയ്ക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ക്കുക. അച്ചാറിനു പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കാം.