ഞൊടിയിടയിൽ തയാറാക്കാം പാല്‍പ്പായസം
Delicious
ഞൊടിയിടയിൽ തയാറാക്കാം പാല്‍പ്പായസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 4:31 pm

പായസം വെയ്പ്പെന്നാൽ അൽപ്പം ആയാസം പിടിച്ച പണി തന്നെയാണ്.എന്നാൽ അനായാസം കുക്കറിൽ തയാറാക്കാവുന്ന രുചികരമായ പാൽപ്പായസം പരിചയപ്പെടാം.

ചേരുവകള്‍

ചമ്പാവരി – 2 തവി

പാല്‍ കാച്ചിയത് – 2 ലിറ്റര്‍

ഏലയ്ക്ക പൊടിച്ചത് – 25 ഗ്രാം

പഞ്ചസാര – ഒന്നരക്കിലോ

തയാറാക്കുന്നവിധം

പഞ്ചസാര പൊടിച്ചുവയ്ക്കുക. അരി നന്നായി കഴുകി അരലിറ്റര്‍ വെള്ളവും പാലും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ വന്നുകഴിഞ്ഞാല്‍ മുക്കാല്‍ മണിക്കൂര്‍ ചെറുതീയില്‍ വേവിക്കുക. പ്രഷര്‍ തനിയേ ഇറങ്ങിയ ശേഷം കുക്കര്‍ തുറന്നു പഞ്ചസാര പൊടിച്ചതു ചേര്‍ത്തിളക്കുക. ഒരുവിധം കുറുകിവരുമ്പോള്‍ വാങ്ങി വച്ച ശേഷം ഏലയ്ക്കാപ്പൊടി വിതറുക.താൽപര്യമുള്ളവർക്ക് നെയ്യിൽ വറുത്തുകോരിയ അണ്ടിപ്പരിപ്പു കിസ്മിസും ചേർത്ത് അലങ്കരിക്കാം.