ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രമാണ് രാമായണ. വാത്മീകി രചിച്ച ഇതിഹാസ കാവ്യത്തിന് ഇത്തവണ ചലച്ചിത്ര ഭാഷ്യം നല്‍കുന്നത് നിതേഷ് തിവാരിയാണ്. ദംഗല്‍, ചിച്ചോരേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതേഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് രാമായണ. കഴിഞ്ഞദിവസം ചിത്രത്തിന്റെ പുതിയ ഗ്ലിംപ്‌സ് പുറത്തുവിട്ടിരുന്നു.
നായകനായ രാമന്റെ ഗ്ലിംപ്‌സാണ് പുറത്തുവിട്ടത്. രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ വി.എഫ്.എക്‌സിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗ്ലിപ്‌സിന്റെ പ്രീമിയറിന് ശേഷം രണ്‍ബീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
രാമായണ Photo: Screen grab/ The World of Ramayana
ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഷൂട്ടിങ് അനുഭവങ്ങളും ഹോളിവുഡ് മീഡിയക്ക് മുന്നില്‍ രണ്‍ബീര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും അറിയാതെ പറഞ്ഞതാണ് ഹൈലൈറ്റ്. പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി. കൊളൈഡര്‍ എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍.
‘രാമായണയുടെ ആദ്യഭാഗം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. രണ്ടാം ഭാഗം 50 ശതമാനത്തോളം പൂര്‍ത്തിയായി. ബാക്കി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. അധികം കാലതാമസം വരുത്താതെ രണ്ട് ഭാഗങ്ങളും പ്രേക്ഷകരിലേക്കെത്തും. രണ്ട് ഭാഗങ്ങളിലായി ആറ് മണിക്കൂറോളം വരുന്ന ഒരു ലൈഫ്‌ടൈം സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് രാമായണ.
രണ്ടാം ഭാഗത്തില്‍ കുറച്ച് ഗെറ്റപ്പ് ചേഞ്ച് നടത്താനുണ്ട്. രാമന് പുറമെ പരശുരാമന്റെ കഥാപാത്രവും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. അതിനുള്ള ലുക്ക് ടെസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയൊരു സിനിമക്ക് വേണ്ടി മാനസികമായും ശാരീരികമായുമുള്ള തയാറെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്,’ രണ്‍ബീര്‍ പറഞ്ഞു.
ഷൂട്ട് പൂര്‍ത്തിയാകാത്ത സിനിമയുടെ ദൈര്‍ഘ്യവും സ്‌പോയിലറും പറഞ്ഞത് മോശമായെന്നാണ് വീഡിയോയുടെ താഴെ പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍, രാമായണത്തിന്റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതില്‍ സ്‌പോയിലറുണ്ടെന്ന് പറയുന്നത് ലോജിക്കലി ശരിയെല്ലെന്നും ചിലര്‍ മറുപടി നല്‍കുന്നുണ്ട്.
4000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാണ് രാമായണ ഒരുങ്ങുന്നത്. യഷാണ് രാവണനായി വേഷമിടുന്നത്. സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബേ, ഹനുമാനായി സുനില്‍ ഷെട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
Content Highlight: Ranbir Kapoor’s interview after Ramayana glimpse viral