ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍ തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയിലാണ് മത്സരം. ഫാന്‍ ഫേവറേറ്റുകള്‍ കളത്തിലിറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടത്തിനാകും ഏവരും സാക്ഷ്യം വഹിക്കുന്നത്.
ചെന്നൈക്ക് വേണ്ടി സൂപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും രാജസ്ഥാന് വേണ്ടി രവീന്ദ്ര ജഡേജയും നേര്‍ക്ക് നേര്‍ വരുന്നത് ഏവരിലും ആവേശമുണര്‍ത്തും.
ഏവരും കാത്തിരുന്ന ആവേശപ്പോരിന്റെ ടോസിങ്ങില്‍ ഭാഗ്യം തുണച്ചത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയാണ്. ടോസ് നേടിയ പരാഗ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റിങ്ങിനിറങ്ങുന്ന ചെന്നൈയുടെ പ്രകനടം കണ്ണഞ്ചിപ്പിക്കുമെന്ന് ഉറപ്പാണ്.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും തമ്മിലുള്ള ഓപ്പണിങ് കോംബിനേഷന്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാഹ്‌ത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജെയ്മി ഓവര്‍ട്ടണ്‍, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്
Content Highlight: Rajasthan Royals Won The Toss Against Chennai Super Kings
