സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് കോഴിക്കോട്ടുകാരനായ ഒരു സുഹൃത്തുണ്ട്. പേര് ജെയിംസ്. സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജനികാന്തിനൊപ്പം പഠിച്ച അനുഭവമാണ് ജെയിംസിന് പറയാനുള്ളത്. പഠിക്കുമ്പോഴേ മിടുക്കനായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു രജനികാന്ത് എന്ന് ജെയിംസ് പറയുന്നു.

സിഗരറ്റ് കറക്കുന്നതും കോട്ട് പിന്നിലേക്ക് തട്ടുന്നതുമായ സ്റ്റൈല്‍ രീതികള്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം പരിശീലിച്ചെടുത്തതാണെന്നും ജെയിംസ് പറയുന്നു.

പഠിക്കുന്നതിനൊപ്പം തന്നെയാണ് രജനി ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നതും. ചെറുപ്പം മുതലേ സിനിമ സ്വപ്‌നം കണ്ട രജനികാന്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് സുഹൃത്തായ ജെയിംസ്. കൂടാതെ ചര്‍ച്ചകള്‍ സൃഷ്ടിച്ച രജനികാന്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ജെയിംസ് പറയുന്നു.