ശോഭനയോട് മോഹൻലാലിൻ്റെ സിനിമ എന്നുപറഞ്ഞപ്പോൾ 'അയ്യോ' എന്നാണ് പറഞ്ഞത്: നിർമാതാവ് രഞ്ജിത്ത്
Entertainment
ശോഭനയോട് മോഹൻലാലിൻ്റെ സിനിമ എന്നുപറഞ്ഞപ്പോൾ 'അയ്യോ' എന്നാണ് പറഞ്ഞത്: നിർമാതാവ് രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 9:16 am

ശോഭനയെക്കുറിച്ച് സംസാരിക്കുകയാണ് തുടരും സിനിമയുടെ നിർമാതാവ് രഞ്ജിത്ത്. തന്നെ രഞ്ജിത്ത് ജീ എന്നാണ് ശോഭന വിളിക്കുന്നതെന്നും താൻ ഫോൺ വിളിച്ചപ്പോൾ എന്താണ് എന്ന് ചോദിച്ചുവെന്നും അപ്പോൾ താൻ സിനിമയുടെ കാര്യങ്ങളൊക്കെ പറഞ്ഞുവെന്നും രഞ്ജിത്ത് പറയുന്നു.

മോഹൻലാലിൻ്റെ സിനിമയിൽ ആണോ ഏത് ദിവസമാണ് എന്ന് ശോഭന ചോദിച്ചപ്പോൾ അടുത്ത മാസമാണെന്ന് പറഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു.

അപ്പോൾ തൻ്റെ അടുത്ത് ഒരുപാട് കാര്യങ്ങൾ സംസാരിച്ചെന്നും എന്നാൽ താൻ പറഞ്ഞത് ആദ്യം കഥ കേൾക്കൂ എന്നിട്ട് തീരുമാനിക്കാം എന്നാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

താനപ്പോൾ തരുണിൻ്റെ നമ്പർ ശോഭനക്ക് കൊടുത്തുവെന്നും ശോഭനയാണ് തരുണിനെ വിളിച്ചതെന്നും അത് വീഡിയോ കാൾ ആയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘എന്നെ രഞ്ജിത്ത് ജീ എന്നാണ് ശോഭന വിളിക്കുന്നത്. എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ സിനിമയുടെ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോൾ എൻ്റെ അടുത്ത് ചോദിച്ചു, ‘മോഹൻലാലിൻ്റെ സിനിമയിൽ ആണോ എന്നാണ്’ എന്ന് ശോഭന ചോദിച്ചു.

അടുത്ത മാസം എന്നുപറഞ്ഞു. അപ്പോള്‍ ‘അയ്യോ’ എന്നാണ് ശോഭന പറഞ്ഞത്. സംസാരിച്ച് കഴിഞ്ഞപ്പോള്‍ കുറെ കാര്യങ്ങള്‍ എന്റെ അടുത്ത് പറഞ്ഞു. ക്ലാസ്, പ്രോഗ്രാമ്‌സ് അങ്ങനെ ഒരുപാട്…

‘ഇതൊക്കെ അവിടെ നില്‍ക്കട്ടെ, ഇതൊക്കെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഈ കഥാപാത്രവും കഥയും കേള്‍ക്കുമ്പോഴല്ലേ. ചിലപ്പോള്‍ ഇതെല്ലാം കേട്ടിട്ട് കഥ കേള്‍ക്കുമ്പോള്‍ കൊള്ളില്ല, ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞാലോ. അതുകൊണ്ട് ഈ കഥ കേട്ട് നോക്ക്,’ എന്നാണ് ഞാൻ പറഞ്ഞത്.

ഞാന്‍ തരുണിന്റെ നമ്പര്‍ കൊടുത്തിട്ട് ശോഭനയോട് പറഞ്ഞു, തരുണ്‍ വിളിക്കും ഫോണ്‍ എടുക്കണമെന്ന്. രാവിലെ തരുണ്‍ എണീക്കുന്നതിനും മുമ്പ് ശോഭന തരുണിനെ വിളിച്ചു. തരുണ്‍ ഉറക്കത്തില്‍ നിന്നും ഫോണ്‍ നോക്കിയപ്പോള്‍ വീഡിയോ കാള്‍ ആണ്. പിന്നെ പെട്ടെന്ന് ഒരു ഷര്‍ട്ട് ഒക്കെ ഇട്ടിട്ടാണ് കഥ പറഞ്ഞത്. ആ കഥ ശോഭനയ്ക്ക് വളരെ ഇഷ്ടമായി,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Producer Ranjith Talking About Sobhana