ഭാഷയുടെ അതിര്‍വരമ്പുകള്‍ തന്റെ പ്രതിഭ കൊണ്ട് മറികടന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന് ഹോളിവുഡും കീഴടക്കിയ പ്രിയങ്ക അടുത്തിടെ ലോകപ്രശസ്ത സിനിമ സീരിസായ മെട്രികസ് റിസറക്ഷന്‍സിന്റെ ഭാഗമായിരുന്നു.
താന്‍ മെട്രിക്‌സിന്റെ ഭാഗമായത് ആവേശത്തോടെയാണ് തന്റെ ഭര്‍ത്താവ് നിക് ജൊന്നാസ് സ്വീകരിച്ചതെന്ന് പറയുകയാണ് പ്രിയങ്ക. കീനു റീവ്‌സ്, കാരി-ആന്‍ മോസ് എന്നിവരോടൊപ്പം ജാഡ പിങ്കറ്റ് സ്മിത്തിന്റെ റെഡ് ടേബിള്‍ ടോക്കിന്റെ 100-ാം എപ്പിസോഡില്‍ പങ്കെടുക്കവേയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
‘നിക് മെട്രിക്‌സിന്റെ ഒരു വലിയ ആരാധകനാണ്. ഞാന്‍ സിനിമയുടെ ഭാഗമായെന്ന് അറിഞ്ഞപ്പോള്‍ നികിന് വളരെ സന്തോഷമായിരുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് നിക്ക് സുഹൃത്തുക്കളോട് വീമ്പിളക്കി കാണും.’ പ്രിയങ്ക പറഞ്ഞു.
ഒപ്പം ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ പരിഭ്രാന്തിയും പ്രിയങ്ക പറഞ്ഞു. ‘ബെര്‍ലിനില്‍ ആ ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പരിഭ്രാന്തയായി. നിങ്ങളെല്ലാവരും എനിക്ക് എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. എന്റെ കൈകള്‍ വിയര്‍ക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു.
Content Highlight: priyanka-chopra-reveals-nick-jonas-very-excitedly-bragged-to-his-fans-that-she-was-part-of-the-matrix-resurrections
