കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കരണ്‍ ജോഹറിന്റെ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ആ ചിത്രത്തില്‍ നടി കജോളും സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും ഉണ്ടാകുമെന്നും അന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൊമന്‍ ഇറാനിയുടെ മകന്‍ കയോസെ ഇറാനിയാകും സംവിധായകന്‍ എന്നും വാര്‍ത്തകള്‍ വന്നതാണ്.

ഇപ്പോള്‍ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചതോടെ അത് പൃഥ്വിയും കജോളും ഒന്നിക്കുന്ന ചിത്രമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഗസ്സ് ചെയ്ത് തുടങ്ങാം എന്ന ക്യാപ്ഷനോടെയായിരുന്നു കരണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതൊരു സിനിമയുടെ പ്രഖ്യാപാനമല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അതിലെ കുറിപ്പ് തുടങ്ങുന്നത്.