ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് പ്രേമലു. ചിത്രം മാർച്ച് 8ന് തെലുങ്കിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എക്സിലെ തെലുങ്ക് സിനിമാ പേജുകളാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ് തെലുങ്കിലെ റൈറ്റ്സ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിൽ നിറഞ്ഞ സദസുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന പ്രേമലു ബോക്സ് ഓഫീസില്‍ പുതിയൊരു റെക്കോഡ് കൂടി നേടിയിരിക്കുകയാണ്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 50 കോടി കളക്ഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായ ചിത്രത്തിൽ മമിതയും നസ്ലെനുമാണ് പ്രധാന കഥാപാത്രത്തിൽ എത്തിയത്.
#Premalu – Telugu – 08th March Release pic.twitter.com/hZJBOTOok4
— Aakashavaani (@TheAakashavaani) February 26, 2024
മമിതയും നസ്ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്ലെനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോജി, കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. മാത്യു തോമസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. വിഷ്ണു വിജയന് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Premalu movie will be released in thelung on march 8
