എഡിറ്റര്‍
എഡിറ്റര്‍
‘തെരഞ്ഞെടുപ്പില്‍ നൂറില്‍ 51 സീറ്റ് നേടി വിജയിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റുളള 49 പേരുടെ ഹൃദയങ്ങളിലും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയണം’; മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി
എഡിറ്റര്‍
Friday 17th March 2017 10:34pm


മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യാ ടുഡെ മുംബൈയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രസംഗിക്കവെ സംസാരിക്കവെയായിരുന്നു രാഷ്ട്രപതി പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചത്.

പ്രശംസകളിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ ജീവിതത്തില്‍ തന്നെ സ്വാധീനിച്ച അഞ്ച് പ്രധാനമന്ത്രിമാരിലൊരാളാണ് മോദിയെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രശസ.

ദേശിയ തലത്തില്‍ നി്ന്നും മോദി രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദിയാണ് മോഡിയെന്ന് പറഞ്ഞ രാഷ്ട്രപതി പ്രശ്നങ്ങള്‍ പഠിക്കാന്‍ അദ്ദേഹത്തിന് തന്റേതായ രീതികളുണ്ടെന്നും വളരെ എളുപ്പത്തില്‍ അത് നടപ്പിലാക്കുമെന്നും വിശദമാക്കി. ഭൂരിപക്ഷം നേടി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുന്നോട്ടുളള ഭരണമാണ് ബുദ്ധിമുട്ട്. എന്നാല്‍ ഇതില്‍ മോഡി മികവ് കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മോദിയെ പ്രസംഗത്തിലുടനീളം പ്രശംസിച്ച പ്രണാബ് മുഖര്‍ജി പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും മടി കാണിച്ചില്ല. ‘തെരഞ്ഞെടുപ്പില്‍ നൂറില്‍ 51 സീറ്റ് നേടി വിജയിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റുളള 49 പേരുടെ ഹൃദയങ്ങളിലും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയണം. രാഷ്ട്രീയ നേതാക്കള്‍ അവരുടെ ഓഫിസ് അധികാരത്തിനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം.’ രാഷ്ട്രപതി പറയുന്നു.


Also Read: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് അനുകൂലമായ മുസ്‌ലിം ധ്രുവീകരണമുണ്ടാകും; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ധാര്‍മ്മികതയല്ലെന്നും ടി.കെ ഹംസ


രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഒരു മനുഷ്യന് വേണ്ടി ആര്‍ത്തലക്കുന്ന രീതിയില്‍ ഇന്ത്യ മാറില്ലെന്നും രാഷ്ട്രപതി പറഞ്ഞു. തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ നേരത്തെ മുതല്‍ പ്രകടിപ്പിക്കുന്ന നിരാശ രാഷ്ട്രപതി വീണ്ടും പങ്കുവെക്കാനും മറന്നില്ല. സംവാദത്തിനുളള വേദി ബഹളത്തില്‍ മുഴുകിയാണ് എന്നും അവസാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കാലാവധി അവസാനിക്കുന്നതോടെ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്നും പ്രണാബ് മുഖര്‍ജി വെളിപ്പെടുത്തി

Advertisement