Pervez-Musharraf--01കറാച്ചി: ഇന്ത്യയ്ക് മുന്‍ പാകിസ്ഥാന്‍ സൈനികമേധാവി പര്‍വേസ് മുഷറഫിന്റെ മുന്നറിയിപ്പ്. പഠാന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഏതെങ്കിലും രീതിയില്‍ ഉപദ്രവിച്ചാല്‍ തങ്ങള്‍ നല്കുന്ന തിരിച്ചടി ഇന്ത്യയെ എക്കാലത്തും വേട്ടയാടുന്നതായിരിക്കുമെന്നാണ് മുഷറഫ് പറഞ്ഞത്.

” ഇന്ത്യ ഏതെങ്കിലും രീതിയില്‍ പാകിസ്ഥാനെതിരെ നീങ്ങിയാല്‍ നോക്കിയിരിക്കില്ല. നമ്മള്‍ നല്‍കുന്ന പ്രത്യാക്രമണം ഇന്ത്യയെ എക്കാലത്തും വേട്ടയാടുന്ന തരത്തിലുള്ളതായിരിക്കും.”, മുഷറഫ് ഭീഷണി സ്വരത്തില്‍ പറയുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ അത്തരം ചെറിയ ചലനങ്ങളില്‍ നിന്നുപോലും വിട്ട് നില്‍ക്കണമെന്നും മുഷറഫ് മുന്നറിയിപ്പു നല്‍കി.

പഠാന്‍കോട്ട് ആക്രമണത്തിന്റ പശ്ചാത്തലത്തിലാണ് മുഷറഫിന്റെ ഈ മുന്നറിയിപ്പ്. ആക്രമണം നടത്തി എന്നു സംശയിക്കുന്ന ജയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ പാകിസ്ഥാനിലാണ്. ഏഴ് ഇന്ത്യന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടത്തിയ ആറുപേര്‍ സുരക്ഷാ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയെ വേദനിപ്പിച്ചവര്‍ ആരായാലും വ്യക്തിയാണെങ്കിലും സംഘടനയാണെങ്കിലും തിരിച്ച് വേദന നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ പ്രസ്താവിച്ചിരുന്നു.