ഒരുകാലത്ത് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ടോപ്പില്‍ നിന്ന നടനായിരുന്നു പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനെന്ന ലേബലിലെത്തിയ പവന്‍ വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലെത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ പവന് അത്ര നല്ല കാലമല്ല. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും നിര്‍മാതാവിന് വലിയ നഷമാണ് സമ്മാനിച്ചത്.
ഇപ്പോഴിതാ പവന്റെ അവസാന ഒമ്പത് സിനിമകളുടെ നഷ്ടത്തിന്റെ കണക്ക് ട്രോളന്മാര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. ഒമ്പത് സിനിമകളുടെ മൊത്തം നഷ്ടം കൂട്ടുമ്പോള്‍ 385 കോടിയാകുന്നുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം. 2016ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ ഗബ്ബര്‍ സിങ്ങിലൂടെയാണ് പവന്റെ വമ്പന്‍ നഷ്ടങ്ങളുടെ തുടക്കം. 75 കോടിയിലൊരുങ്ങിയ ചിത്രം 30 കോടിക്കടുത്ത് മാത്രമായിരുന്നു നേടിയത്.
പവന്‍ കല്യാണ്‍ Photo: Reddit
പിന്നാലെയെത്തിയ കാട്ടമരായുടുവും 30 കോടിക്കടുത്ത് നഷ്ടം നിര്‍മാതാവിന് സമ്മാനിച്ചു. എന്നാല്‍ ഈ രണ്ട് സിനിമകളെക്കാള്‍ വലിയ നഷ്ടം സമ്മാനിച്ചത് അടുത്ത ചിത്രമായിരുന്നു. പവന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലും ബജറ്റിലുമൊരുങ്ങിയ അജ്ഞാതവാസി ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. 120 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 65 കോടി മാത്രമേ കളക്ട് ചെയ്തുള്ളൂ.
അജ്ഞാതവാസിയുടെ പരാജയത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പവന്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയ വക്കീല്‍ സാബ് 15 കോടിയോളം നഷ്ടമുണ്ടാക്കി. പിന്നാലെയെത്തിയ ഭീംല നായിക്കും നിര്‍മാതാവിന്റെ കൈപൊള്ളിച്ചു.
ഹരിഹര വീരമല്ലു Photo: Screen grab/ 24 AM studios
സമുദ്രക്കനി സംവിധാനം ചെയ്ത ബ്രോ ദി അവതാര്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളംവിട്ടു. 45 കോടിയായിരുന്നു ബ്രോ വരുത്തിവെച്ച നഷ്ടം. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ഹരിഹര വീരമല്ലു ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 130 കോടിയാണ് ചിത്രം വരുത്തിവെച്ച നഷ്ടം.
ബോക്‌സ് ഓഫീസില്‍ 275 കോടിയോളം നേടിയെങ്കിലും 250 കോടി ബജറ്റിലൊരുങ്ങിയ ഒ.ജിയും നിര്‍മാതാവിനെ സംബന്ധിച്ച് നഷ്ടമായിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഉസ്താദ് ഭഗത് സിങ്ങിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 40 കോടിയിലേറെയാണ് ചിത്രം വരുത്തിവെച്ച നഷ്ടം. 31 സിനിമകളില്‍ അവസാനത്തെ ഒമ്പത് സിനിമകള്‍ ഇത്രയും വലിയ നഷ്ടം സമ്മാനിച്ച മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കാണില്ല.
ഉസ്താദ് ഭഗത് സിങ് Photo: Screen grab/ Mythri Movie makers
പവന്‍ മാത്രമല്ല, ബാഹുബലിക്ക് ശേഷം പ്രഭാസും ഈ ലിസ്റ്റിലുണ്ട്. സാഹോ, രാധേശ്യാം, ആദിപുരുഷ്, രാജാസാബ് തുടങ്ങിയ ചിത്രങ്ങളുടെ നഷ്ടക്കണക്ക് കൂട്ടിയാല്‍ 600 കോടിയോളമാകും. തെലുങ്കിലെ സൂപ്പര്‍താരങ്ങള്‍ നഷ്ടത്തിന്റെ വലുപ്പം കൂട്ടുന്നതില്‍ തമ്മിലാണ് മത്സരമെന്നും പരിഹാസങ്ങളുണ്ട്.
Content Highlight: Pawan Kalyan’s last nine films loss is nearly 300 crores