ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ‘പരീക്ഷ പേ ചര്‍ച്ച 2020’ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കും. അതേസമയം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പരീക്ഷ പേ ചര്‍ച്ചയുടെ മൂന്നാം എഡിഷനാണ് ഇന്ന് നടക്കുന്നത്. ന്യൂദല്‍ഹിയിലെ ടോക്കട്ടോറയില്‍ വെച്ച് നടക്കുന്ന സംവാദം രാവിലെ 11 ന് ആരംഭിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാര്‍ത്ഥികളാണ് പരിപാരിടിയില്‍ പങ്കെടുക്കുന്നത്. 9 മുതല്‍ 12ാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തത്.
അതേസമയം തമിഴ്‌നാട്ടില്‍ പൊങ്കല്‍ അവധിയ്ക്കിടെയാണ് മോദിയുടെ പരിപാടി. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. കണ്ണപ്പന്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോടും ഒന്‍പതാം ക്ലാസുമുതല്‍ 12ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളോട് അന്നേദിവസം സ്‌കൂളിലെത്തി പ്രസംഗം കേള്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
