ഓര്‍മക്സ് മീഡിയ ജനപ്രിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാമതുള്ള ഫീമെയ്ല്‍ സ്റ്റാര്‍ നയന്‍താരയാണ്. രണ്ടാമതായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് സാമന്തയാണ്. മലയാളി താരം കീര്‍ത്തി സുരേഷ് നാലാമതായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. പൊന്നിയിന്‍ സെല്‍വനിലൂടെ തൃഷയാണ് നാലാമതായി ജനഹൃദയങ്ങള്‍ കീഴടക്കിയതെന്നാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്നും മനസിലാവുന്നത്.
നയന്‍താര, സാമന്ത, തൃഷ, കീര്‍ത്തി സുരേഷ്, തമന്ന ഭാട്ടിയ, രശ്മിക മന്ദാന, ജ്യോതിക, അനുഷ്ക ഷെട്ടി, പ്രിയങ്ക മോഹന്‍, ഐശ്വര്യ രാജേഷ് സായ് എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

നയന്‍താര നായികയായ ജവാന് എന്ന ഷാരൂഖ് ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ദസറ’യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ശാകുന്തളം’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ശാകുന്തളം ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം ‘ദസറ’ മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക.


കീര്‍ത്തി സുരേഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നാനിയാണ് നായകന്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു.
Ormax Stars India Loves: Most popular female Tamil film stars (Jan 2023) #OrmaxSIL pic.twitter.com/HsEmirsXo3
— Ormax Media (@OrmaxMedia) February 14, 2023
ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് എറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’.
CONTENT HIGHLIGHT: Ormex Media released the list of popular celebrities
