തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തു. TG 434222  നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പാലക്കാടാണ് ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റത്. 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റ രണ്ടാമത്തെ ജില്ല തിരുവനന്തപുരമാണ്. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.

TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 612456,  TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658,  TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

 

CONTENT HIGHLIGHTS: ONAM BUMBER RESULT